ബാച്ചിലേഴ്സിന് താമസ സ്ഥലങ്ങള്‍ അനുവദിക്കുന്നത് വിലക്കി ഒമാനിലെ സുഹാര്‍ നഗരസഭ; കിടപ്പാടമാ വേണമെങ്കിൽ കുടുംബമായി താമസിക്കണം

ബാച്ചിലേഴ്സിന് തിരിച്ചടിയായി ഒമാൻ സുഹാര്‍ നഗരസഭ രംഗത്ത്. റസിഡന്‍സഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍ താമസക്കാര്‍ക്ക് താമസ സ്ഥലങ്ങള്‍ അനുവദിക്കുന്നത് വിലക്കിയതായാണ് റിപ്പോർട്ട്. ജനവാസ മേഖലകളിലെ വീടുകളും വില്ലകളും കുടുംബമായി താമസിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് നഗരസഭാ അഡ്മിനിസ്‌ട്രേറ്റീവ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമായി പറയുന്നു.
ഇതേത്തുടർന്ന് ബാച്ചിലര്‍ താമസക്കാര്‍ക്ക് റസിഡന്‍ഷ്യല്‍ ഏരിയയില്‍ കെട്ടിട വാടക കരാര്‍ അനുവദിക്കുന്നതായിരിക്കില്ല.വിദേശി തൊഴിലാളികള്‍ക്കും ഒറ്റക്ക് താമസിക്കുന്ന ജീവനക്കാര്‍ക്കുമായി വീടുകളുടെയും വില്ലകളുടെയും വാടകകരാര്‍ നല്‍കിയാല്‍ നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും. അതോടൊപ്പം തന്നെ വില്ലകളില്‍ താമസവും സാമ്പത്തിക/വാണിജ്യ പ്രവര്‍ത്തനങ്ങളും ഒരുമിച്ച് നടത്താന്‍ പാടില്ല. താമസ/ വാണിജ്യ കെട്ടിടങ്ങളില്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് വാടക കരാര്‍ നല്‍കുന്നതും ഇതോടൊപ്പം തന്നെ നിരോധിച്ചിട്ടുണ്ട്.
അതേസമയം റൂഫ് ഫ്ലോര്‍ ഇല്ലാത്ത രണ്ടിലധികം നിലകളുള്ള റഡിസന്‍ഷ്യല്‍/വാണിജ്യ കെട്ടിടങ്ങളിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഉയര്‍ന്ന തസ്തികകളിലുള്ള ബാച്ച്‌ലര്‍ താമസക്കാര്‍ക്ക് വാടകക്ക് നല്‍കാവുന്നതാണ്. എന്നാല്‍, മാനേജര്‍, ഡോക്ടര്‍, എന്‍ജിനിയര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ ഒരു മുറിയില്‍ ഒരാള്‍ക്ക് മാത്രമാണ് താമസിക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍, ടെക്‌നീഷ്യന്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണെങ്കില്‍ ഒരു മുറിയില്‍ രണ്ട് പേര്‍ക്ക് വരെ താമസിക്കാവുന്നതാണ് .
https://www.facebook.com/Malayalivartha
























