കൊവിഡ് 19 ബാധിച്ച് ഇന്ന് ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചു; ഇതിനോടകം കേരളത്തിന് നഷ്ടമായത് 233 പേരെ

കോറോണയെ അതിജീവിക്കാനുള്ള നീക്കത്തിലാണ് പ്രവാസലോകം മുഴുവനും. രോഗമുക്തി നേടുന്നവരുടെ എണ്ണം കുതിച്ചുയരുന്ന ആശ്വാസത്തോടൊപ്പം തന്നെ ദിനംപ്രതി രേഖപ്പെടുത്തുന്ന മരണനിരക്ക് ഏറെ ഭീതി ഉളവാക്കുകയാണ്. കൊവിഡ് 19 ബാധിച്ച് ഇന്നലെ മാത്രം ഗൾഫിൽ മരിച്ചത് മൂന്ന് മലയാളികളാണ്. തൃശ്ശൂർ കേച്ചേരി സ്വദേശി അബ്ദുൾ ജബ്ബാർ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം, കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദർശൻ നാരായണൻ എന്നിവരാണ് ഇന്നലെ വിവിധ ഗൾഫ് രാഷ്ട്രങ്ങളിലായി മരിച്ചത്.
അതേസമയം ഖത്തറിൽ ഇന്നലെ മാത്രം രണ്ട് മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം ദോഹയിലാണ് കൊറോണ ബാധിച്ച് മരിച്ച ഒരു മലയാളി. തൃശ്ശൂർ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഖത്തറിലാണ് മരിച്ച മറ്റൊരു മലയാളി. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഹമദ് ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 35 വര്‍ഷമായി ഖത്തറിലെ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം.
അതോടൊപ്പം തന്നെ ചവറ സ്വദേശി സുദർശൻ നാരായണൻ ദമാമിലെ സെൻട്രൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 233 ആയി ഉയരുകയുണ്ടായി. ഖത്തറിൽ ഇതുവരെ 9 മലയാളികളും സൗദിയിൽ 75 മലയാളികളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും കൂഒടുത്താൽ മലയാളികൾ മരിച്ചത് യുഎഇയിലാണ്.
https://www.facebook.com/Malayalivartha



























