12 ലക്ഷം പ്രവാസികൾക്ക് തൊഴിൽനഷ്ടം; സൗദിയെ വരിഞ്ഞുമുറുക്കി കൊവിഡ് പ്രതിസന്ധി, 2020 ൽ ജോലിചെയ്യുന്ന 12 ലക്ഷം വിദേശികൾക്ക് സൗദി അറേബ്യ വിടേണ്ടി വരുമെന്ന് റിപ്പോർട്ട്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ ഏറെ ഭീതിയിലായിരിക്കുന്ന പ്രവാസികൾക്കു തിരിച്ചടിയായി സൗദിയുടെ പുതിയ റിപ്പോർട്ട്. 2020 ൽ 12 ലക്ഷം വിദേശികൾക്ക് സൗദി അറേബ്യ വിടേണ്ടി വരുമെന്ന് റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതേസമയം സൗദിയിലെ തൊഴിലില്ലായ്മാ നിരക്ക് 2020 അവസാനത്തിലും നേരത്തേയുള്ളത് പോലെ 12 ശതമാനമായി തന്നെ തുടരുമെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയാണ്.
അതോടൊപ്പം തന്നെ ജാദ്‍വ ഇൻവെസ്റ്റ്മെന്‍റ് തയ്യാറാക്കിയ 'സൗദി ലേബർ മാർക്കറ്റ് ഡെവലപ്‌മെന്‍റ്സ്' റിപ്പോർട്ട് അനുസരിച്ച് കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്ന മേഖലകൾ ഇവയാണ്; റസ്റ്റോറന്‍റുകൾ, ഭക്ഷ്യ സേവനങ്ങൾ, ട്രാവൽ ഏജൻസികൾ സെക്യൂരിറ്റി മേഖല, റെന്‍റ് . അതേസമയം ഈ വർഷത്തിന്‍റെ പകുതിയോടെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായേക്കുമെന്നും പറയപ്പെടുന്നു.
എന്നാൽ ഇതോടൊപ്പം സ്വദേശിവത്കരണത്തിനു പുറമെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ കുറക്കേണ്ടി വരികയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാരണങ്ങളാണ് വിദേശികള്‍ക്കിടയില്‍ ജോലി നഷ്ടമാവാന്‍ കാരണമാകുന്നത് എന്നാണ് പറയപ്പെടുന്നത്. നിലവിൽ കൊറോണ വ്യാപനത്തെ തുടർന്ന് പല കമ്പനികളിലും 35 മുതല്‍ 65ശതമാനം വരെ ജീവനക്കാര്‍ വീടുകളില്‍ ഇരുന്നാണ് ജോലിചെയ്തുവരുന്നത്.
https://www.facebook.com/Malayalivartha


























