Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

180 യാത്രക്കാരുമായി ദുബായിൽ നിന്ന് 'ഓർമ'യുടെ സൗജന്യ വിമാനം; യാത്രക്കാർക്കു പിപിഇ കിറ്റും ഭക്ഷണവും സൗജന്യമായി തന്നെ നൽകി

22 JUNE 2020 11:40 AM IST
മലയാളി വാര്‍ത്ത

പലരും പ്രവാസികളുടെ അവസരം മുതലെടുത്ത് നാട്ടിലേക്ക് എത്തിച്ചേരാൻ പാടുപെടുന്ന പ്രവാസികളെ പലവിധേന ചൂഷണം ചെയ്യുന്നത് നാം കണ്ടിരുന്നതാണ്. എന്നാലിതാ യുഎഇയിലെ സാംസ്‌കാരിക കൂട്ടായ്മയായ ‘ഓർമ’ ഒരുക്കിയ ഗൾഫിൽ നിന്നുള്ള ആദ്യ സൗജന്യ ചാർട്ടേഡ് വിമാനം 180 യാത്രക്കാരുമായി ദുബായിൽ നിന്ന് കണ്ണൂരിലേയ്ക്ക് പുറപ്പെടുകയുണ്ടായി. വൈകിട്ട് 5.30ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്നാണ് ഗോ എയർ വിമാനം പറന്നുയർന്നത്. ഗർഭിണികൾ, വയോജനങ്ങൾ, പ്രയാസത്തിലായ തൊഴിലാളികൾ, സന്ദർശക വീസയിലെത്തി കുടുങ്ങിയവർ, തൊഴിൽനഷ്ടപ്പെട്ടവർ തുടങ്ങിയവരെല്ലാം ഈ വിമാനത്തിൽ ഇടംപിടിക്കുകയുണ്ടായി. ഇതേതുടർന്ന് മുഴുവൻ യാത്രക്കാരെയും പൂർണമായും സൗജന്യമായാണ് നാട്ടിലെത്തിക്കുന്നതെന്ന് ഓർമയുടെ മുതിർന്ന പ്രവർത്തകരായ അബ്ദുൽ റഹ്മാൻ, അബ്ദുൽ റഷീദ്, രാജൻ മാഹി എന്നിവർ പറയുകയുണ്ടായി.

അതോടൊപ്പം തന്നെ യാത്രക്കാർക്കു പിപിഇ കിറ്റും ഭക്ഷണവും സൗജന്യമായി നൽകുന്നു. കെ.കെ. രാഗേഷ് എംപിയുടെ സജീവ ഇടപടൽ മൂലമാണ് ഉദ്യമം വളരെ വേഗത്തിൽ തന്നെ യാഥാർഥ്യമാക്കാൻ സാധിച്ചത്. കൊറോണ വ്യാപനത്തിൽ കഷ്ടപ്പാട് മൂലം വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം നാട്ടിലേക്കു മടങ്ങാനായി റജിസ്റ്റർ ചെയ്ത മലയാളി പ്രവാസികളിൽ അർഹരായ 100 പേർക്ക് സൗജന്യ ടിക്കറ്റുകൾ നൽകാനാണ് 'ഓർമ' ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഈ അറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് അപേക്ഷകൾ സംഘടനയ്ക്ക് ലഭിക്കുകയുണ്ടായി. തുടർന്ന് അർഹരായ പലരും ഉൾപ്പെടാതെ വന്ന സാഹചര്യത്തിൽ യുഎഇയിലെ സാമൂഹിക പ്രവർത്തകൻ എം.പി. മുരളിയാണ് ചാർട്ടേഡ് വിമാനമെന്ന സാധ്യത പ്രയോജനപ്പെടുത്താൻ പ്രചോദനമായി മാറിയത്. ഇതോടൊപ്പം തന്നെ സൗജന്യ യാത്ര സാധ്യമായതിൽ യാത്രക്കാർ സന്തോഷം പ്രകടിപ്പിക്കുകയും ഒാർമയ്ക്ക് നന്ദി അറിയിക്കുകയും ഉണ്ടായി.

നിലവിൽ ചാർട്ടേഡ് വിമാന സർവീസുകൾക്ക് അനുമതി നേടിയ പല സംഘടനകളും 1250 മുതൽ 1400 ദിർഹം വരെയുള്ള കൂടിയ നിരക്കിൽ ടിക്കറ്റുകൾ നല്കുന്നതോടൊപ്പം പ്രവാസികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ഇത്തരം സാഹചര്യത്തിലാണ് 'ഓർമ' പ്രവാസികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് സൗജന്യ യാത്ര ഏർപ്പെടുത്തുന്നതെന്ന് രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞുമുഹമ്മദ് പറയുകയുണ്ടായി. കേന്ദ്രം അനുവദിച്ച വന്ദേ ഭാരത് പദ്ധതിയിൽ 750 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (2 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (2 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (2 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (3 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (3 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (4 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (4 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (4 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (4 hours ago)

Malayali Vartha Recommends