കർഫ്യൂ പൂർണമായും പിൻവലിച്ചതോടെ സൗദി സാധാരണ ജീവിതത്തിലേക്ക്; പൂർണമായും ഭാഗികമായും ഏകദേശം മൂന്നു മാസത്തിലധികമായി അടച്ചിട്ട സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങി
കർഫ്യൂ പൂർണമായും പിൻവലിച്ചതോടെ സൗദി സാധാരണ ജീവിതത്തിലേക്ക്. ഇതേതുടർന്ന് ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങി. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിെൻറ മുഴുവൻ ഭാഗങ്ങളിലും പൂർണമായും ഭാഗികമായും ഏകദേശം മൂന്നു മാസത്തിലധികമായി അടച്ചിട്ട സ്ഥാപനങ്ങളാണ് ഞായറാഴ്ച അതായത് ഇന്നലെ മുതൽ മുതൽ പ്രവർത്തിച്ചുതുടങ്ങിയത്.
അതേസമയം ശനിയാഴ്ച വൈകീട്ടാണ് കർഫ്യൂ പൂർണമായും പിൻവലിച്ചതായുള്ള പ്രഖ്യാപനമുണ്ടായത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ സുരക്ഷക്കാവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ജോലിക്കാരെ തൊഴിലിടങ്ങളിൽ പ്രവേശിപ്പിച്ചത്. ‘ഞങ്ങൾ ജാഗ്രതയോടെ മടങ്ങുന്നു’ എന്നാണ് സർക്കാർ കർഫ്യൂ പിൻവലിച്ച് പഴയ ജീവിതത്തിലേക്കുള്ള മടക്കത്തിന് നൽകിയിരിക്കുന്ന ശീർഷകം എന്നത്. ഈ മുദ്രാവാക്യം പൂർണാർഥത്തിൽ ഉൾക്കൊണ്ടാണ് ഉദ്യോഗസ്ഥർ ജോലിക്കെത്തിയത് ഏറെ നാളായുള്ള പ്രതിസന്ധി കുറയുകയാണ് ഉണ്ടായത്. ഇതേതുടർന്ന് എല്ലാവരും മാസ്ക്കും ൈകയുറയും ധരിച്ചിരുന്നു.
അതോടൊപ്പം തന്നെ ചില വകുപ്പുകൾ പ്രവേശന കവാടങ്ങളിൽ ആളുകളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. കർഫ്യൂ പിൻവലിച്ച പ്രഖ്യാപനം വന്നയുടൻ പൊതുമേഖല സ്ഥാപനങ്ങളിൽ 75 ശതമാനം ജോലിക്കാരെ മാത്രമേ സ്വീകരിക്കൂവെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























