Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട ഷെഡ്യൂളിൽ കുവൈറ്റിനെ കാണ്മാനില്ല; കുവൈത്തിനെ ഒഴിവാക്കിയത് നാട്ടിലേക്ക് പോകാനിരുന്ന ആയിരങ്ങൾക്കാണ് തിരിച്ചടിയായത്

25 JUNE 2020 06:04 PM IST
മലയാളി വാര്‍ത്ത

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട ഷെഡ്യൂളിൽ കുവൈത്തിനെ ഒഴിവാക്കിയത് ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടും വീസ കാലാവധി കഴിഞ്ഞും അടിയന്തര ചികിത്സയ്ക്കും പ്രസവത്തിനുമായി നാട്ടിലേക്ക് പോകാനിരുന്ന ആയിരങ്ങൾക്കാണ് ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. അതായത് ഈ മാസം 14നു ശേഷം കേരളത്തിലേക്കു വന്ദേഭാരത് വിമാനം കുവൈത്തിൽനിന്ന് സർവീസ് നടത്തിയിട്ടില്ല.

എന്നാൽ സ്വകാര്യ എയർലൈനുകൾക്കാണ് ചാർട്ടേഡ് സർവീസിനുള്ള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വിവിധ സംഘടനകളുടെ സഹകരണത്തോടെ സ്വകാര്യ എയർലൈൻ കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലാണ് എന്നത് പ്രവാസികളെ ഏറെ വലയ്ക്കുന്നു. കേരള സെക്ടറിലേക്കു എയർ ഇന്ത്യയെ തഴഞ്ഞ് സ്വകാര്യ എയർലൈന് മാത്രം സർവീസ് നടത്താൻ അനുമതി നൽകിയത് ആരെ സഹായിക്കാനാണെന്ന് കുവൈത്തിലെ പ്രവാസികൾ ചോദ്യം ഉന്നയിക്കുകയാണ്.

അതേസമയം വന്ദേഭാരത് വിമാനങ്ങൾക്ക് 80–85 കുവൈത്ത് ദിനാറാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ചാർട്ടേ‍ഡ് വിമാന സർവീസിന് 110–130 ദിനാർ വരെയാണ് ഈടാക്കിവരുന്നത്. അങ്ങനെ ഇതിലൂടെ വൻ തുകയാണ് അധികമായി ഈടാക്കുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാനാകില്ലെന്നും പ്രവാസികൾ വ്യക്തമാക്കുകയാണ്.

വന്ദേഭാരത് മിഷന്റെ ആദ്യ 2 ഘട്ടങ്ങളിലായി കുവൈത്തിൽനിന്ന് 13 വിമാനങ്ങളിലായി 2300ഓളം പേരാണ് കേരളത്തിലേക്ക് എത്തിച്ചേർന്നത്. ഒപ്പം 13 മൃതദേഹങ്ങളും കേരളത്തിൽ എത്തിക്കുകയുണ്ടായി. ഓരോ സെക്ടറിലേക്കും ഒരു സീറ്റു പോലും ഒഴിച്ചിടാതെ നിറയെ യാത്രക്കാരുമായാണ് എയർ ഇന്ത്യ പറന്നത്. എന്നിട്ടും വന്ദേഭാരതിനെ ഒഴിവാക്കിയത് സ്വകാര്യ എയർലൈനുകളെയും ഇടനിലക്കാരെയും സഹായിക്കാനാണെന്ന് ആരോപണം ഇതിനോടകം തന്നെ ഉയരുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (8 hours ago)

Malayali Vartha Recommends