Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

ആഗോളതലത്തിൽ എണ്ണ വില ഇടിഞ്ഞപ്പോൾ രാജ്യം നേരിട്ട ഭയാനക വെളുവിളികളെ നേരിടാൻ സൗദി അറേബ്യ; ഏറെ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച പദ്ധതി വിഷൻ 2030, വെല്ലുവിളികളെ മറികടന്ന് പ്രവാസികളെ ചേർത്ത്പിടിച്ച് സൽമാൻ രാജാവ്

02 JANUARY 2021 01:11 PM IST
മലയാളി വാര്‍ത്ത

2014-ൽ ആഗോളതലത്തിൽ എണ്ണ വില ഇടിഞ്ഞപ്പോൾ രാജ്യം നേരിട്ട ഭയാനക വെളുവിളികളെ നേരിടാൻ സൗദി അറേബ്യ ഏറെ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച പദ്ധതിയാണ് വിഷൻ 2030. സൽമാൻ രാജാവ് അധികാരത്തിൽ വന്നതിന്റെ തൊട്ടടുത്ത വർഷം 2016 ലാണ് സൗദിയുടെ സ്വപ്നപദ്ധതിയായ വിഷൻ 2030 പ്രഖ്യാപിക്കുന്നത്. എണ്ണ ഇതര സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക വരുമാനം കൈവരിച്ച് സാമൂഹിക പരിവർത്തനം സാധ്യമാക്കുക എന്നതായിരുന്നു വിഷൻ പ്രധാനമായും ലക്ഷ്യംവച്ചത്. ഇതിനായി സ്വകാര്യ മേഖലയെ കൂടുതൽ പിന്തുണക്കാൻ സർക്കാർ തീരുമാനിക്കുകയുണ്ടായി.

വിഷൻ 2030 അനുസരിച്ച് നടപ്പാക്കിയ സാമ്പത്തിക പ്രവർത്തനങ്ങളുടെ നാലു വർഷം പിന്നിടുന്നു. ഇതിനിടെ ഉണ്ടായ നിർഭാഗ്യകരമായ മഹാമാരി ലോകത്തെ നാടകീയമായി ഞെട്ടിക്കുകയും ചെയ്തു. 2020 ൽ മറ്റേത് രാജ്യത്തെ പോലെ കോവിഡ് 19 സൗദിയുടെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുകയും ചെയ്തു. അത് മറികടക്കുക ഒരിക്കലും എളുപ്പമായിരുന്നില്ല. ആഗോള എണ്ണ വില പൂജ്യം തൊട്ടു, ലോക വ്യാപാര-വ്യവസായങ്ങൾ തടസപ്പെട്ടു, രാജ്യാന്തര ചരക്കു നീക്കങ്ങളും യാത്രകളും നിലച്ചു, വിനോദ സഞ്ചാരം മരവിച്ചു, സർക്കാരും സ്വകാര്യ മേഖലയും ഒരുപോലെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കിട്ടു.

പ്രതിസന്ധികൾ കുന്നുകൂടുന്നതിനിടയിലും സൗദി സർക്കാർ വളരെയധികം ഊർജവും സമയവും സാമ്പത്തികവും ചെലവഴിക്കുന്ന ഒരു പദ്ധതി എന്ന നിലയിൽ ചില ശ്രദ്ധേയമായ നേട്ടങ്ങൾ നേടാൻ വിഷൻ 2030 ക്ക് കഴിഞ്ഞു. അതിൽ പ്രധാനമാണ് ധനപരമായ സ്ഥിരത കൈവരിക്കാൻ സാധിച്ചത്. കൂടാതെ മാക്രോ ഇക്കണോമിക് മാനേജ്‌മെന്റ്, മൂലധന വിപണിയുടെയും ബാങ്കിങ് മേഖലയുടെയും വികസനം, സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, സാമൂഹിക സാംസ്കാരിക പരിഷ്‌കാരങ്ങൾ തുടങ്ങി ധാരളം രംഗത്ത് ഇത് പ്രകടമായി കാണുവാന് സാധിച്ചു എന്നുതന്നെ പറയാം.

മാത്രമല്ല, പ്രവാസികളെ പ്രതിസന്ധിയിലാക്കി പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്നതിലും സ്വദേശി വത്കരണത്തിലൂടെ പൊതുജന സ്വീകാര്യത ഉണ്ടാക്കുന്നതിലും സൗദി ശ്രദ്ധ ചെലുത്തി. ഒപ്പം പ്രവാസികൾക്ക് വേണ്ടി തൊഴിൽ പരിഷ്‌കാരങ്ങൾ കൊണ്ടു വരുന്നതിലും രാജ്യം ശ്രദ്ധിച്ചു. സ്വകാര്യ മേഖലയുടെ വളർച്ചക്ക് സർക്കാർ നൽകുന്ന പിന്തുണ ഈ രംഗത്തെ എടുത്തു പറയാവുന്ന നേട്ടമാകുകയുണ്ടായി. കേന്ദ്രീകൃത പൊതു നിക്ഷേപക നിധി (പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്) വഴി രാജ്യത്തേക്ക് മൂലധനം ആകർഷിക്കാനും കഴിയുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (1 hour ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (2 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (2 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (2 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (3 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (3 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (3 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (3 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (4 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (5 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (5 hours ago)

Malayali Vartha Recommends