ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 97 പേര്‍ക്ക് കൊവിഡ്; ഇതില്‍ 50 പേര് രാജ്യത്തിന് പുറത്തു നിന്നും എത്തിയവർ, രോഗമുക്തരായത് 28 പേർ
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 197 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതില്‍ 50 പേര് രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 141,808 ആയി ഉയർന്നു.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 23,15 പേരാണ്. 286 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി അധികൃതർ വ്യക്തമാക്കി. 32 പേര് തീവ്രപരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8251 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥരീകരിക്കപ്പെട്ടവരുടെ എണ്ണം 144,437 ആയി. ഖത്തറില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ആകെ 141,808 ആയി.
https://www.facebook.com/Malayalivartha