ബഹ്റൈനിൽ ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കോവിഡ്; ഇതില്‍ 14 പേര് കുട്ടികൾ, കുടുംബങ്ങളില്‍ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം
ബഹ്റൈനിൽ ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധയുള്ളതായി കണ്ടെത്തിയത് എന്നും അധികൃതർ വ്യക്തമാക്കി. ഇതില്‍ 14 പേര് കുട്ടികളാണ്. കുടുംബങ്ങളില്‍ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുകയുണ്ടായി. കോവിഡ് വ്യാപനം കുറക്കുന്നതിന് ഓരോരുത്തര്‍ക്കും കടമയുള്ളതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഞായറാഴ്ച 10,515 പരിശോധ നടത്തിയതില്‍ 294 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 128 പേര് രോഗമുക്തി നേടി. നിലവില്‍ 2440 പേരാണ് ചികിത്സയിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha