കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തില്‍ 527 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 945 ആയി
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചച്ചു. ഇതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 154,841 ആയി. കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 945 ആയി ഉയർന്നു.
അതേസമയം തിങ്കളാഴ്ച 366 പേരാണ് രോഗമുക്തരായത് . 149,373 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 4,523 പേരാണു ചികില്‍സയില്‍ കഴിയുന്നതായും 50 പേര് തീവ്ര പരിചരണത്തില്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,087 കോവിഡ് പരിശോധനകളാണ് ഇന്നലെ നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,337,514 ആയി.
https://www.facebook.com/Malayalivartha