സൗദി രാജകുമാരൻ അന്തരിച്ചു; ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് രാജകുമാരൻ അന്തരിച്ചതായി സൗദി റോയൽ കോടതി, അനുശോചനവുമായി നേതാക്കൾ
സൗദിയിലെ ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് (83) രാജകുമാരൻ അന്തരിച്ചതായി റിപ്പോർട്ട്. സൗദി റോയൽ കോടതിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അന്ത്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അനുശോചനം അറിയിച്ചു.
റാസൽഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല എന്നിവരും അനുശോചിച്ചു.
https://www.facebook.com/Malayalivartha