ഇഖാമ പുതുക്കാൻ 3 മാസം കൂടെ അനുവദിച്ചു; സന്തോഷത്തോടെ പ്രവാസികള്‍; സൗദിയുടെ കിടിലൻ തീരുമാനം
പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് സൗദി ഇഖാമ 3 മാസത്തേക്കു പുതുക്കാനാകുമെന്ന ആശ്വാസകരമായ തീരുമാനമാണ് എടുത്തിരിക്കുന്നത് സൗദിയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഇനിമുതല്‍ മൂന്ന് മാസത്തേക്ക് പുതുക്കാനാകും. ഇതുസംബന്ധിച്ച് സൗദി മന്ത്രി സഭ അംഗീകാരം നല്കി കഴിഞ്ഞു. നേരത്തെ കുറഞ്ഞത് ഒരുവര്‍ഷത്തേക്കായിരുന്നു ഇഖാമ നല്‍കിയിരുന്നത്. ഒരു വര്‍ഷത്തേക്കുള്ള ലെവി തുക അടച്ചാൽ മാത്രമേ ഇതുവരെ ഇക്കാമ കിട്ടിയിരുന്നുള്ളൂ . എന്നാല്‍ മന്ത്രിസഭ അംഗീകാരപ്രകാരം 3 മാസത്തേക്കുള്ള ലെവി തുക ഒടുക്കി 3 മാസത്തേക്കു ഇക്കാമ പുതുക്കാനാകും എന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് .
ചില പ്രത്യേക സാഹചര്യത്തില്‍ തൊഴിലുടമക്കും തൊഴിലാളികള്‍ക്കും ഈ തീരുമാനം ഏറെ ഉപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. അടുത്ത മാര്‍ച്ച് മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ സൗദിക്കുവെളിയില്‍ പോകുവാനും സ്പോണ്‍സര്‍ഷിപ്പ് മാറുവാനും അനുമതിയാകും.ഈ സാഹചര്യത്തിലാണ് ഇക്കാമയും തൊഴില്‍ പെര്‍മിറ്റും മൂന്ന് മാസത്തേക്കു പുതുക്കാനുള്ള അനുമതി നല്‍കുന്നത്. എന്നാല്‍ വീട്ടുവേലയുമായി ബന്ധപ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തേക്കുമാത്രമായി ഇക്കാമ പുതുക്കാനാവില്ല. ഇവര്‍ കുറഞ്ഞത് 600 റിയാല്‍ ഫീസ് നല്കി ഒരുവര്‍ഷത്തേക്കുതന്നെ പുതുക്കണം.
https://www.facebook.com/Malayalivartha