Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...

വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അടയ്ക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ഒമാൻ

29 JANUARY 2021 12:38 PM IST
മലയാളി വാര്‍ത്ത

ഒമാൻന്റെ ഒന്നൊന്നര തീരുമാനം. ആ ഫീസ് വർദ്ധിപ്പിച്ചു. വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അടയ്ക്കേണ്ട ഫീസ് ഒമാൻ തൊഴിൽമന്ത്രാലയം കൂട്ടി. സീനിയർ ലെവൽ, മിഡിൽ ലെവൽ, ടെക്നിക്കൽ, സ്പെഷ്യലൈസ്ഡ് മേഖലകൾ തുടങ്ങി എട്ടുവിഭാഗങ്ങളിലെ തസ്തികകളിലാണ് നിരക്ക് വർധിപ്പിക്കുക.

ഉയർന്ന തസ്തികകളിൽ വിദേശത്തൊഴിലാളികളെ നിയമിക്കുന്നതിനാണ്ഇനി മുതൽ കൂടുതൽ ചെലവുവരിക. ഇത്തരം കമ്പനികൾ 2001 റിയാൽവരെ (ഏകദേശം 3,80,000 രൂപ) തൊഴിൽമന്ത്രാലയത്തിന് നൽകേണ്ടിവരും. മിഡിൽ ലെവൽ തസ്തികകളിൽ ഫീസ് നിരക്ക് 1001 റിയാൽ ആക്കാനാണ് (ഏകദേശം 1,90,000 രൂപ) ധാരണ. സ്പെഷ്യലൈസ്ഡ് അല്ലെങ്കിൽ ടെക്നിക്കൽ തസ്തികകളിൽ 601 റിയാലും (ഏകദേശം 1,14,000 രൂപ) മത്സ്യത്തൊഴിലാളികൾക്ക് 361 റിയാലും (ഏകദേശം 68,500 രൂപ) ചെലവാകും. തസ്തികകളിൽ പെടാത്ത വിഭാഗങ്ങളിൽ വിസനിരക്ക് 301 റിയാലായി (ഏകദേശം 57,000 രൂപ) തുടരും. തൊഴിലാളികളുടെ വിവരങ്ങളിൽ മാറ്റംവരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാൽവീതം (ഏകദേശം 950 രൂപ) നൽകണം. പുതിയ ഫീസ് നിരക്ക് എപ്പോൾ പ്രാബല്യത്തിലാകും എന്നതുസംബന്ധിച്ചും തസ്തികകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

ഒമാൻ നടപ്പാക്കാൻ പോകുന്ന തൊഴിൽ നിയമം അന്തിമഘട്ടത്തിലാണ്. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യമോ നിയമം നിലവിൽവരും. സിവിൽ സർവീസ് നിയമത്തിലും മാറ്റങ്ങളുണ്ടാകും. നിലവിലുള്ള സ്പോൺസർ ടൈഡ് ലേബർ ക്ലിയറൻസിനും എംപ്ലോയ്മെന്റ് വിസ പ്രക്രിയയ്ക്കും പകരമായി പുതിയ തൊഴിൽ ആപ്ലിക്കേഷൻ സംവിധാനം ഏർപ്പെടുത്തും.


സ്വകാര്യ-സർക്കാർ മേഖലയിലെ വേതനം, സമയം എന്നിവ ഏകീകരിക്കുന്നതും ആലോചനയിലാണ്. സ്വദേശികളായ 70 ശതമാനം പേർക്ക് 2022 അവസാനത്തോടെ ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി വരുംദിവസങ്ങളിൽ കൂടുതൽ നടപടികളെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിനകംതന്നെ ഇതിനായി ഒട്ടേറെ നടപടികൾ രാജ്യം കൈക്കൊണ്ടിട്ടുണ്ട്. കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ നഷ്ടമായ 2,72,126 പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഏതായാലും പുതിയ തീരുമാനം ചില മാറ്റങ്ങൾക്ക് വിധേയമാകും എന്ന കാര്യത്തിൽ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (10 minutes ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (13 minutes ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (24 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (28 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (32 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (3 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

Malayali Vartha Recommends