Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍.....അൽഹംദുലില്ലാഹ്' ആ നിമിഷം മറക്കാനാകാതെ യൂസഫലി, മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച്‌ യൂസഫലിയ്ക്ക് പറയാനുള്ളത്...

12 APRIL 2021 03:59 PM IST
മലയാളി വാര്‍ത്ത

പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവര്‍ത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളം, പനങ്ങാട് ഭാഗത്ത് ചതുപ്പില്‍ ഇടിച്ചിറക്കേണ്ടി വന്നത്. യന്ത്രത്തകരാർ മൂലം നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറി​മാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.

അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റില്ലായിരുന്നു. 'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍' എന്നുമാണ് മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച്‌ യൂസഫലിയ്ക്ക് പറയാനുള്ളത്.

ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ യൂസഫലിയും കുടുംബവും അബുദാബിക്കു മടങ്ങിയിരുന്നു. അബുദാബി രാജകുടുംബമാണ് വിമാനം അയച്ചത്. യൂസഫലിയുടെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ് അറിയിക്കുകയുണ്ടായി. അപ്രതീക്ഷിത സംഭവത്തിന്റെ ഞീട്ടാൽ ഇതുവരെ പ്രവാസികളിൽ നിന്നും മാറിയിട്ടില്ല.

ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ കൊച്ചുകടവന്ത്രയി​ലെ വീട്ടി​ലെ ഹെലി​പ്പാഡി​ല്‍ നി​ന്ന് പുറപ്പെട്ടതായിരുന്നു യൂസഫലി. ബന്ധുവി​നെ സന്ദര്‍ശി​ച്ച്‌ മടങ്ങവേയാണ് പനങ്ങാട് ഫി​ഷറീസ് സര്‍വകലാശാലയുടെ ഗ്രൗണ്ടി​നെ സമീപിക്കവേ തകരാര്‍ സംഭവിച്ചത്. പെട്ടെന്ന് മഴ പെയ്തതും കാറ്റടി​ച്ചതും പ്രതികൂലമായി മാറി. എങ്കിലും ഹെലി​കോപ്റ്റര്‍ അറുന്നൂറു മീറ്ററോളം മാറി ചതുപ്പില്‍ ഇറക്കുകയായിരുന്നു. ചതുപ്പുനിലമായതിനാല്‍ ഇടിച്ചുനില്‍ക്കുന്നതിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞു. എമര്‍ജന്‍സി വാതിലിലൂടെയാണ് എല്ലാവരും പുറത്തിറങ്ങിയത്.

അതേസമയം ഇന്നലെ അബുദാബിയില്‍ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായതിന്റെ സന്തോഷത്തിലായിരുന്നു നാട്ടികക്കാര്‍ ഏവരും. അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായത് തന്നെ. അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം യൂസഫലിക്ക് സമ്മാനിച്ചു. ഇതിനെ തുടര്‍ന്ന് നാട്ടിലെത്തിയ യൂസഫലിയും ഭാര്യയും അടുത്ത ബന്ധുവിനെ കാണാന്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലേക്കു ഞായറാഴ്ച രാവിലെയാണു വീട്ടില്‍നിന്ന് ഹെലികോപ്റ്ററില്‍ പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends