Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കണോ...? ഗൾഫിലേക്ക് പോകാൻ അല്പം കടുക്കും; ദുബൈയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിൽ നിന്നും 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കി അധികൃതർ, കൂടുതൽ നിർദ്ദേശങ്ങൾ പുറത്ത്, യാത്രക്കാർ ജാഗ്രതൈ!

20 APRIL 2021 02:26 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ രണ്ടാം താരങ്ങൾ വീണ്ടും ഇന്ത്യയെ ആശങ്കയിലാഴ്ത്തുമ്പോൾ തികച്ചും സമ്മർദ്ദത്തിലാണ് പ്രവാസികൾ. വിവിധ രാഷ്ട്രങ്ങൾ ഇതിനോടകം തന്നെ കടുത്ത നിബന്ധനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പിന്നാലെ ഇതാ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്കായി പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. ഇനിമുതൽ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കുന്നതാണ്.

മാത്രമല്ല പരിശോധന ഫലത്തിൽ ക്യൂ.ആർ കോഡും നിർബന്ധമാണ്. ഏപ്രിൽ 22 മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. എയര്‍ ഇന്ത്യ എക്സ്‍പ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

നിലവിൽ ദുബൈയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് വേണ്ടിയിരുന്നത്. എന്നാൽ, ഏപ്രിൽ 22 മുതൽ 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആയിരിക്കണം. പരിശോധനക്കായി സാമ്പിൾ ശേഖരിച്ച സമയമാണ് ഇതിന് കണക്കാക്കേണ്ടത്. ഫലം വന്നതിന് ശേഷമുള്ള സമയമല്ലെന്ന് വിമാനകമ്പനികൾ വ്യക്തമാക്കുന്നു.യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള അംഗീകൃത ലാബില്‍ നിന്നുള്ള പരിശോധനാ ഫലമാണ് യാത്രയ്ക്കായി ഹാജരാക്കേണ്ടത്.

ഇതിനു പുറമെ സാമ്പിള്‍ ശേഖരിച്ച തീയ്യതി, സമയം, റിസള്‍ട്ട് ലഭ്യമായ തീയ്യതി, സമയം എന്നിവ പരിശോധനാ ഫലത്തില്‍ ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലത്തിൽ ക്യൂ.ആർ കോഡിന് പുറമേ ഇംഗ്ലീഷിലോ അറബിയിലോ ഫലം നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിരിക്കണം. ടെസ്​റ്റ്​ ചെയ്​ത തിയതിയും സമയവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ദുബൈ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെൽത്ത് അതോറിറ്റി അധികൃതർ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ഒറിജിനൽ പരിശോധനഫലം ലഭ്യമാകുന്ന വിധമായിരിക്കണം ക്യൂ.ആർ കോഡ്.

കോവിഡ് ബാധിതർക്കും വാക്സിൻ സ്വീകരിക്കാമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി യാത്രപുറപ്പെടുന്ന സ്ഥലത്തെ അംഗീകൃത ലാബുകളിൽ നിന്നാണ് പി.സി.ആർ പരിശോധന നടത്തേണ്ടതെന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസ്, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനകമ്പനികൾ പുതിയ നിബന്ധനകൾ 22 മുതൽ നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മാത്രമല്ല വിമാനത്താവളത്തില്‍ വെച്ച് വിമാനക്കമ്പനിയും ദുബൈയില്‍ എത്തുമ്പോള്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി അധികൃതരും ഇത്തരത്തില്‍ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ 22 മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends