Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്ക് തിരിച്ചടി; നേപ്പാള്‍ വഴി മറ്റ്​ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രക്ക് ബുധനാഴ്​ച അര്‍ധരാത്രി​ മുതല്‍​ വിലക്ക്

27 APRIL 2021 11:00 PM IST
മലയാളി വാര്‍ത്ത

നേപ്പാള്‍ വഴി മറ്റ്​ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രക്ക് ബുധനാഴ്​ച അര്‍ധരാത്രി​ മുതല്‍​ വിലക്ക്​. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലുള്ള എമിഗ്രേഷന്‍ വിഭാഗമാണ്​ ഇത്​ സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്​. ഇതോടെ സൗദി യാത്രക്കായി നേപ്പാളില്‍ എത്തിയ ആയിരക്കണക്കിന്​ പ്രവാസികള്‍ കുടുങ്ങി. നിലവില്‍ നേപ്പാളിലുള്ളവരെ സൗദിയില്‍ എത്തിക്കുന്ന കാര്യം അധികൃതരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന്​ നേപ്പാളിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ നടപടി. അതേസമയം, നേപ്പാളിലേക്ക്​ വരുന്നതിനും തിരികെ സ്വന്തം രാജ്യത്തേക്ക്​ പോകുന്നതിനും വിലക്കില്ല.

ഇന്ത്യയില്‍ നിന്ന്​ സൗദിയിലേക്ക്​ നേരിട്ട്​ യാത്രാവിലക്കുള്ളതിനാല്‍ പ്രവാസികള്‍ നേപ്പാള്‍, ബഹ്​റൈന്‍, മാലിദ്വീപ്​ വഴികളാണ്​ തെരഞ്ഞെടുത്തിരുന്നത്​. മാലി വിലക്കേര്‍പെടുത്തുകയും ബഹ്​റൈന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്​തതോടെ ഭൂരിപക്ഷം യാ​ത്രക്കാരും നേപ്പാളാണ്​ തെരഞ്ഞെടുത്തത്​. വിസയും എന്‍.ഒ.സിയും ആവശ്യമില്ല എന്നതും നേപ്പാള്‍ യാത്രികരുടെ എണ്ണം കൂടാന്‍ കാരണമായി. പതിനായിരത്തോളം സൗദി യാത്രികര്‍ നേപ്പാളിലുണ്ടെന്നാണ്​ കണക്ക്​. 14 ദിവസത്തെ ക്വാറന്‍റീന്​ ശേഷം ബുധനാഴ്​ച രാത്രി 12 മണിക്ക്​ മുന്‍പ്​ യാത്രചെയ്യാന്‍ കഴിയാത്തവര്‍ നേപ്പാളില്‍ കുടുങ്ങുന്ന അവസ്​ഥയാണ്​ നിലവില്‍. നേപ്പാള്‍ അധികൃതരുമായി നടത്തുന്ന ചര്‍ച്ച വിജയി​ച്ചില്ലെങ്കില്‍ ഇവര്‍ നാട്ടിലേക്ക്​ മടങ്ങേണ്ടി വരും. 70,000 മുതല്‍ ലക്ഷം രൂപ വരെ നല്‍കി എത്തിയവരാണ്​ കൂടുതലും. നേപ്പാള്‍ വഴി മറ്റ്​ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നേപ്പാളിലെ​ ഇന്ത്യന്‍ എംബസി അറിയിച്ചു.

നേപ്പാളില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ക്ക്​ കോവിഡ്​ ടെസ്​റ്റ്​ നടത്തില്ല എന്ന്​ കഴിഞ്ഞ ദിവസം നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരി​െന്‍റ ഇടപെടലിനെ തുടര്‍ന്ന്​ കോവിഡ്​ ടെസ്​റ്റ്​ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ഇത്​ പ്രവാസികള്‍ക്ക്​ ആശ്വാസമേകിയതിന്​ പിന്നാലെയാണ്​ യാത്രാവിലക്ക്​. യു.എ.ഇ, ഒമാന്‍ രാജ്യങ്ങളും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പെടുത്തിയതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളും ലക്ഷ്യമിട്ടിരുന്നത്​ നേപ്പാള്‍ ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends