Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

'നിങ്ങൾ ഇന്നിനെ നിർമിച്ചു; ഞങ്ങൾ നിങ്ങളുടെ മക്കളുടെ നാളെകളെ സൃഷ്ടിക്കുന്നു...' നിലത്ത് തെളിഞ്ഞ ആ വാക്കുകൾക്ക് പിന്നാലെ, ദുബായിലെ തിരഞ്ഞെടുത്ത 15 തൊഴിലാളികൾക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 5 ലക്ഷം രൂപ, ബസിൽ എത്തിയ പ്രവാസി തൊഴിലാളികൾക്ക് സംഭവിച്ചത്...

02 MAY 2021 01:43 PM IST
മലയാളി വാര്‍ത്ത

കരുണയുടെ നാട്, യുഎഇയെ പ്രവാസികൾ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന എക്കാലവും കൂടെയുണ്ടാകും എന്ന് പറയുന്ന നേതാക്കൾ. 'മറക്കില്ല യുഎഇയെ...' പലപ്പോഴും കണ്ണുകൾ നിറഞ്ഞ് പ്രവാസികൾ പറയുന്നത് ഇത് തന്നെയാണ്. ഇപ്പോഴിതാ ഏറെ നിർണകമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. 'നിങ്ങൾ ഇന്നിനെ നിർമിച്ചു; ഞങ്ങൾ നിങ്ങളുടെ മക്കളുടെ നാളെകളെ സൃഷ്ടിക്കുന്നു'– തങ്ങൾ നിലത്ത് പാകിയ ടൈൽസിൽ തെളിഞ്ഞ ഇംഗ്ലീഷ് വാക്കുകളും ചിത്രവും കണ്ട് ആദ്യം നമ്മുടെ തൊഴിലാളികൾക്ക് ഒന്നും മനസിലായില്ല.

എന്നാൽ, ചുറ്റും കൂടി നിൽക്കുന്ന എത്തിസാലാത്ത് അധികൃതരടക്കം കൈയടിക്കുന്നത് കണ്ടപ്പോൾ എന്തോ സംഭവമുണ്ടെന്ന് അവർക്ക് തോന്നി. പിന്നാലെ അവരറിഞ്ഞു, അവർക്ക് വിലപിടിപ്പുള്ള സമ്മാനം നൽകാനാണ് ഇതൊക്കെ ചെയ്യിച്ചതെന്ന്. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എത്തിസാലാത്ത് തങ്ങളുടെ പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി ദുബായിലെ തിരഞ്ഞെടുത്ത 15 തൊഴിലാളികൾക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 5 ലക്ഷം രൂപ അതായത് 25,000 ദിർഹം വീതം സമ്മാനിച്ച ഒരു അപൂർവ പരിപാടിയായിരുന്നു അത്.

ദുബായിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള അർഹരായ തൊഴിലാളികളെ കണ്ടെത്തിയാണ് ഇത്തരത്തിൽ സമ്മാനവും ആദരവും നൽകിയത്. 'അറിയപ്പെടാത്ത ഹീറോ'മാർ എന്ന് വിശേഷിപ്പിക്കുന്ന ഇവരെ കാര്യമറിയിക്കാതെ ജോലി സ്ഥലത്ത് നിന്ന് ഒരു ബസിൽ പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുവരികയാണ് ആദ്യം ചെയ്തത്. തുടർന്ന് ഇവരോട് കുറേ ടൈൽസ് നൽകി അത് തറയിൽ പാകാൻ ആവശ്യപ്പെടുകയും ചെയ്തു. അതു പൂർത്തിയായപ്പോഴാണ് 'നിങ്ങൾ ഇന്നിനെ നിർമിച്ചു; ഞങ്ങൾ നിങ്ങളുടെ മക്കളുടെ നാളെകളെ സൃഷ്ടിക്കുന്നു' എന്ന് തെളിഞ്ഞത്.

ഇതേതുടർന്ന് അഞ്ച് ലക്ഷത്തിന്റെ ചെക്കും ആദരവും ഒാരോരുത്തരും ഏറ്റുവാങ്ങിയ ശേഷം തൊഴിലാളികളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറയുകയായിരുന്നു. എല്ലാവരും ഉടൻ നാട്ടിലേയ്ക്ക് വിളിച്ച് വീട്ടുകാരുമായി സന്തോഷം പങ്കിടുകയും ചെയ്തു. നന്നായി പഠിക്കുന്ന തന്റെ മകൾക്ക് ഡോക്ടറാകാനാണ് ആഗ്രഹം. ആ ലക്ഷ്യത്തിലേയ്ക്ക് ഇൗ വലിയ തുക ഏറെ ഗുണം ചെയ്യുമെന്ന് തൊഴിലാളികളിലൊരാളായ ഉത്തരേന്ത്യക്കാരൻ ദുർഗേഷ് മദേസിയ വ്യക്തമാക്കി. വർഷങ്ങളായി ദുബായിൽ നിർമാണ തൊഴിലാളിയായ ഇദ്ദേഹത്തിന് ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ആദരവ് ലഭിക്കുന്നത് തന്നെ.

തന്റെ ദത്തുപുത്രിയുടെ തുടർ വിദ്യാഭ്യാസത്തിനാണ് ഇൗ പണം ചെലവഴിക്കുകയെന്ന് 2018 മുതൽ ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഷെയ്ഖ് റിയാസുദ്ദീൻ ഒരു പ്രമുഖ മാധ്യമത്തോട് പറയുകയുണ്ടായി. മകൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്തുവരികയായിരുന്നു. അപ്പോഴാണ് എത്തിസാലാത്തിന്റെ ഇൗ അംഗീകാരവും സമ്മാനവും. ഇതറിഞ്ഞപ്പോൾ മകളുടെയും കുടുംബത്തിന്റെയും സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്വദേശി അബ്ദുൽ ലത്തീഫ് അവറാൻ (65) താൻ കഴിഞ്ഞ 38 വര്‍ഷം യുഎഇയിൽ തൊഴിൽ ചെയ്തതിന് ലഭിച്ച അംഗീകാരമായി ഇൗ സമ്മാനത്തെ കാണുന്നു. തന്റെ 4 മക്കളുടെ വിദ്യാഭ്യാസത്തിന് ഇൗ തുക വലിയ ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു. 2004 മുതൽ ദുബായിലുള്ള ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഫിറോജ് മിയയ്ക്കും ഇന്ത്യക്കാരനായ പ്രഹ്ളാദ് ദായം കുമാരവതിനും റാമോതർ ശർമയ്ക്കും ഇതേ അഭിപ്രായമാണ്.

അതേസമയം സ്വന്തം രാജ്യം വിട്ടുവന്ന് യുഎഇക്ക് വേണ്ടി പ്രവർത്തിക്കുന്ന തൊഴിലാളികൾ ഇൗ രാജ്യത്തിന്റെ വിജയകഥയിലെ പ്രധാന ഘടകമാണെന്ന് എത്തിസാലാത്ത് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റെ ഡോ.അഹ് മദ് ബിൻ അലി പറയുകയുണ്ടായി. സമൂഹത്തിനും സാമ്പത്തികമേഖലയ്ക്കും അവർ നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. ലോകപ്രശസ്തമായ ആകാശഗോപുരങ്ങളുയരുമ്പോൾ നാം അവരുടെ കഠിനപ്രയത്നം വിസ്മരിക്കാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു. യുഎഇയിൽ ആകെ 22 ദശലക്ഷം ബ്ലൂ കോളർ തൊഴിലാളികളാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends