Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വിമാനയാത്രാ വിലക്കുകൾ നീട്ടുന്നു; പുതിയ പ്രഖ്യാപനവുമായി ഗൾഫ് രാഷ്ട്രങ്ങൾ; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടി യു എ ഇയ്ക്ക് പിന്നാലെ ഒമാനും രംഗത്ത്, മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 14 ദിവസത്തിനുള്ളിൽ ഈ രാജ്യത്തു കൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അവരും നിരോധനത്തിൽ ഉൾപ്പെടുമെന്ന് അറിയിപ്പ്

05 MAY 2021 12:38 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടി ഒമാൻ തീരുമാനിച്ചതായി റിപ്പോർട്ട്. യു എ ഇയ്ക്ക് പിന്നാലെയാണ് ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടുന്നതായുള്ള തീരുമാനം പറഞ്ഞിരിക്കുന്നത്. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്നതിന് പ്രഖ്യാപിച്ച പ്രവേശനവിലക്ക് തുടരുമെന്ന് സുപ്രീം കമ്മിറ്റി അറിയിക്കുകയായിരുന്നു.

എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടാതെ, സുഡാൻ, ലെബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗ്വിനിയ, സിയറ ലിയോൺ, എത്യോപ്യ, യുകെ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം തന്നെ ഈജിപ്തിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും വരുന്ന എല്ലാ ആളുകളും ഒമാനിലേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 14 ദിവസത്തിനുള്ളിൽ ഈ രാജ്യത്തു കൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അവരും നിരോധനത്തിൽ ഉൾപ്പെടുമെന്ന് ഒമാൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

കോവിഡ് - 19 കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ അറിയിപ്പ് അനുസരിച്ച്, 2021 മെയ് ഏഴു വെള്ളിയാഴ്ച മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധനം പ്രാബല്യത്തിൽ വരും. ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, സുൽത്താനേറ്റിലേക്ക് പ്രവേശിക്കുമ്പോൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾക്ക് ഇവർ വിധേയമായിരിക്കും.

അതേസമയം നേരത്തെ യു എ ഇയും സമാനമായ രീതിയിൽ തിരുമാനം കൈക്കൊണ്ടിരുന്നു. ഇന്ത്യയിൽ നിന്ന് നേരിട്ട് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കും വീണ്ടും നീട്ടിയിരുന്നു. മെയ് 14ന് പ്രവേശനവിലക്ക് അവസാനിക്കാനിരിക്കേയാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്. യു എ ഇയിലെ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് ഇത്തരത്തിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends