Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്ക് സന്തോഷ വാർത്ത നൽകി സൗദി അറേബ്യ; യാത്രാ നിരോധനം നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളിലേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് സൗദിയ എയര്‍ലൈന്‍സ്, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17ന് പുലര്‍ച്ചെ ഒരു മണിയോടെ പിന്‍വലിക്കും?

06 MAY 2021 01:58 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് സന്തോഷ വാർത്ത നൽകി സൗദി അറേബ്യ. നിലവില്‍ യാത്രാ നിരോധനം നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളിലേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയര്‍ലൈന്‍സ് പുറത്തുവിട്ടിരിക്കുകയാണ്. സൗദി ഭരണകൂടം നേരത്തേ പ്രഖ്യാപിച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17ന് പുലര്‍ച്ചെ ഒരു മണിയോടെ പിന്‍വലിക്കാനിരിക്കേയാണ് നിരോധനം നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ സൗദിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിനുപിന്നാലെ ഇന്ത്യയടക്കം യാത്രാ വിലക്ക് നിലവിലുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സൗദിയ എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ 38 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലേക്കും തിരിച്ചും പ്രവാസികള്‍ക്ക് യാത്രാ സൗകര്യം അനുവദിക്കപ്പെടുമെന്നതിന്റെ സൂചനയായാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്.

ഇന്ത്യ, യുഎസ്, യുഎഇ, ഈജിപ്ത്, കുവൈത്ത്, ഇന്തോനേഷ്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, മലേഷ്യ, മൊറോക്കൊ, സ്‌പെയിന്‍, ഇറാഖ്, എത്യോപ്യ, മാലിദ്വീപ്, ചൈന, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, ഓസ്ട്രിയ, ബംഗ്ലാദേശ്, ഗ്രീസ്, ജോര്‍ദാന്‍, കെനിയ, തുര്‍ക്കി, ജര്‍മനി, ബഹ്‌റൈന്‍, ലെബനാന്‍, നെതര്‍ലാന്റ്‌സ്, ഖത്തര്‍, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാന്‍, നൈജീരിയ, തുനീഷ്യ, ഒമാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സൗദിയ നിലവിൽ പ്രസിദ്ധീകരിച്ചത്. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ബന്ധപ്പെട്ട രാജ്യത്തെ നിബന്ധനകള്‍ പരിശോധിക്കണമെന്നും ആവശ്യമായ അനുമതികളും രേഖകളും നേടിയിരിക്കണമെന്നും സൗദിയ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. അതേസമയം, ഈ നിബന്ധനകളിലും നിര്‍ദേശങ്ങളിലും മാറ്റങ്ങളുണ്ടാവാമെന്നും യാത്രയ്ക്കു മുമ്പ് ബന്ധപ്പെട്ട അധികൃതരില്‍നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ആരായണമെന്നും സൗദിയ വെബ്‌സൈറ്റ് നിർദ്ദേശിക്കുന്നു.

ഇതുകൂടാതെ രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ സൗദിയിലെ ഏതെങ്കിലും അംഗീകൃത കേന്ദ്രത്തില്‍നിന്നുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മെയ് 17ന് യാത്രാ നിരോധനം അവസാനിക്കുന്ന മുറയ്ക്ക് മൂന്ന് വിഭാഗങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് നിലവില്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരോ ആദ്യ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവരോ ആയ സ്വദേശികളാണ് ഒരു വിഭാഗം. വാക്‌സിന്‍ വിവരങ്ങള്‍ തവക്കല്‍നാ ആപ്പില്‍ രേഖപ്പെടുത്തിയക്കണം. ആറു മാസത്തിനിടയില്‍ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരാണ് രണ്ടാമത്തെ വിഭാഗം. ഇക്കാര്യവും തവക്കല്‍നാ ആപ്പില്‍ ഉണ്ടായിരിക്കണം.

അതോടൊപ്പം തന്നെ യാത്രാനുമതിയുള്ള മൂന്നാമത്തെ വിഭാഗം 18 വയസ്സില്‍ കുറവ് പ്രായമുള്ള സ്വദേശികളാണ്. യാത്രയ്ക്കു മുമ്പായി സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണമെന്ന നിബന്ധനയോടെയാണിത് വ്യക്തമാക്കുന്നത്. സൗദിക്ക് പുറത്ത് വച്ചുണ്ടാകുന്ന കൊവിഡ് ബാധ കൂടി കവര്‍ ചെയ്യുന്നതാവണം ഇന്‍ഷൂറന്‍സ്. ഇവര്‍ സൗദിയില്‍ തിരികെയെത്തിയാല്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് വയസ്സിനു മുകളിലുള്ളവര്‍ ക്വാറന്റൈന്‍ തീരുന്ന മുറയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വേണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends