Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ലോക ചരിത്രത്തിൽ ഇതാദ്യം; മക്കയിലെ കഅബയുടെ പുറത്ത് ഒരു മൂലയിൽ സ്ഥാപിച്ചിരിക്കുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ് ഹജറുൽ അസ്വദ്, നൂറ്റാണ്ടുകൾ പിന്നിട്ട് ചിത്രം പ്രസിദ്ധീകരിച്ച് അധികൃതർ, ആ അത്ഭുതത്തിൽ ഞെട്ടി പ്രവാസി സമൂഹം

09 MAY 2021 02:46 PM IST
മലയാളി വാര്‍ത്ത

വീണ്ടും വാർത്തകളിൽ ഇടം നേടി സൗദി അറേബ്യ. ഇസ്ലാം മതവിശ്വാസികളുടെ പുണ്യ തീർത്ഥാടന കേന്ദ്രമായ മക്കയിലെ ഒരു പുരാതന കള്ളിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. കഅബയുടെ പുറത്ത് ഒരു മൂലയിൽ സ്ഥാപിച്ചിരിക്കുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ് ഹജറുൽ അസ്വദ്. അല്ലാഹുവിനെ ആരാധിക്കുവാനായി മനുഷ്യൻ ഭൂമിയിൽ സ്ഥാപിച്ച ആദ്യത്തെ മന്ദിരമാണ് ഇവിടത്തേത്.

ആയതിനാൽ തന്നെ അതിന്റെ ആരംഭകാലം മുതൽ തന്നെ ഏകദൈവാരാധനയ്ക്ക് സാക്ഷ്യം വഹിച്ച ഒന്നാണ് ഹജുറൽ അസ്വദ്. കഅബ പ്രദക്ഷിണ സമയം നിശ്ചയിക്കുന്നതിനുള്ള അടയാളമായി പ്രവാചകൻ ഇതിനെയാണ് ഉപയോഗിച്ചിരുന്നത് എന്നതരത്തിലും വിശ്വസിക്കപ്പെടുന്നു. ഇതിനെ ചുംബിക്കുകയോ, സ്പർശിച്ച് മുത്തം വയ്ക്കുകയോ, ചുരുങ്ങിയപക്ഷം കൈകൊണ്ട് അതിനു നേരെ ആംഗ്യം കാണിക്കുകയോ ചെയ്തിട്ടുവേണം തവാഫ് ആരംഭിക്കേണ്ടത്.

പരിശുദ്ധ മെക്കയിലെ കഅബയിലുള്ള ഈ അതിപുരാതന ശിലയ്ക്ക് ഇസ്ലാം മത വിശ്വാസവുമായി അത്ര അഭേദ്യമായ ബന്ധമാണുള്ളത് എന്നാണ് പറയുന്നത്. ഈ ശിലയുടെ ചിത്രങ്ങൾ ഇതാദ്യമായി പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. ഇതിനുപിന്നാലെയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. സൗദിയിലെ ഗ്രാൻഡ് മോസ്‌ക് അഫയേഴ്സ് ജനറൽ പ്രസിഡൻസിയാണ് ഈ ചിത്രം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ 1,050 ചിത്രങ്ങൾ, വിവിധ കോണുകളിൽ നിന്നായി എടുക്കാൻ മാത്രം ഏകദേശം ഏഴു മണിക്കൂറുകൾ എടുത്തു എന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നീട് ഇത് ഡെവലപ് ചെയ്യുവാനും മറ്റുമായി 50 മണീക്കൂർ എടുത്തുവെന്നും പറയപ്പെടുന്നു.

അതോടൊപ്പം തന്നെ ആദമിന്റെയും ഹവ്വയുടെയും കാലത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിലാരൂപം മെക്കയിലെ ഗ്രാൻഡ് മോസ്‌കിലുള്ള കഅബയുടെ കിഴക്കേ മൂലയിലായാണ് സ്ഥിതിചെയ്യുന്നത്. കിസ്തുവർഷം 605-ലാണ് പ്രവാചകനായ മുഹമ്മദ് നബി ഈ ശിലാരൂപം കെട്ടിടത്തിന്റെ ചുമരിനോട് ചേർന്ന് സ്ഥാപിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതിനുശേഷം പലപ്പോഴായി ഇത് ഉടഞ്ഞിട്ടുണ്ടെങ്കിലും ഇത് പഴയരൂപത്തിലാക്കി വെള്ളികെട്ടി കഅബയുടെ വശത്ത് സൂക്ഷിച്ചിരിക്കുകയാണ്.

ഇത്തരത്തിൽ വ്യത്യസ്ത ഫോക്കസുകളിൽ എടുക്കുന്ന വിവിധ ചിത്രങ്ങൾ ഒന്നിച്ചു ചേർക്കുന്ന ഫോക്കസ് സ്റ്റേക്കിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നത് എന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി. കറുത്ത ശില എന്നാണ് അറിയപ്പെടുന്നതെങ്കിലും ചുവപ്പുകലർന്ന തവിട്ടുനിറമാണ് ഇപ്പോൾ ഈ കല്ലിനുള്ളത്. ഇടയ്ക്കിടയ്ക്ക് ചാരനിറത്തിലുള്ള ഭാഗങ്ങളും ഉണ്ട്.

അതേസമയം ചരിത്രത്തിൽ ഇതാദ്യമായാണ് ഈ രൂപത്തിന്റെ ചിത്രം പ്രസിദ്ധപ്പെടുത്തുന്നത് എന്നതിനാൽ ഇത് ഒരുപാട് പ്രാധാന്യം അർഹിക്കുന്ന ഒരു നടപടിയാണെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക പഠനവിഭാഗത്തിലെ ഒരു അദ്ധ്യാപകൻ പ്രതികരിച്ചത്. എല്ലാവരും പറയുന്നതുപോലെ ഇതൊരു കറുത്ത കല്ലല്ലെന്ന് താൻ അറിയുന്നത് ഇപ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends