Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി യുഎഇ -ബഹ്റൈന്‍ യാത്ര എളുപ്പമാകും; ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ അവസരം ഒരുക്കി അധികൃതർ, പൗരന്‍മാര്‍ക്കും, വിദേശികള്‍ക്കും നിയമം ബാധകമാണ്, പ്രവാസികൾക്ക് ആശ്വാസമാകുന്ന നിയമം ഈദ് മുതല്‍ പ്രാബല്യത്തിൽ

11 MAY 2021 03:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ കോവിഡ് വ്യാപനം തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ പ്രവാസികൾ തേടുന്നത് മറ്റുവഴികളാണ്. നിലവിലെ കോവിഡ് വ്യാപനം ഗണ്യമായി കുറയാതെ യാത്രാവിലക്ക് പിൻവലിക്കാൻ യു.എഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ തയാറാകില്ല എന്നത് നിലനിൽക്കെ വാക്‌സിൻ മറ്റൊരു പ്രധാന ഘടകമായിരിക്കുകയാണ്. നിലവിൽ ഖത്തറും ബഹ്റൈനും ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്താത്തത് മാത്രമാണ് പ്രവാസികൾക്ക് ഇപ്പോൾ ഏക ആശ്വാസം എന്നത്. ഇവിടം വഴി യുഎഇ ഉൾപ്പടെ മറ്റു ഗൾഫ് രാഷ്ട്രങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുകയാണ് പ്രവാസികൾ. അത്തരത്തിൽ യാത്ര സാധ്യമാക്കും വിധം ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി യുഎഇ -ബഹ്റൈന്‍ യാത്ര എളുപ്പമാകുന്നതാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇവര്‍ക്ക് ക്വാറൻറീൻ ഒഴിവാക്കുന്നതാണ്. ഈദ് മുതല്‍ നിയമം പ്രാബല്യത്തിൽ വരും. പൗരന്‍മാര്‍ക്കും, വിദേശികള്‍ക്കും നിയമം ബാധകമാണ്. അതത് രാജ്യങ്ങളിലെ മൊബൈൽ ആപ്പിലുള്ള കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും.

എല്ലാവർക്കുമായി സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് മുൻകരുതൽ നടപടികൾ ശക്തമാക്കിയാണ് ഇരു രാജ്യങ്ങളും രംഗത്തെത്തിയിരിക്കുന്നത്. വാക്സിന്‍ സ്വീകരിക്കുന്നതിന്‍റെ പ്രചാരണവും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ഈ വര്‍ഷം അവസാനം ആകുമ്പോഴേക്കും എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാധിക്കും എന്ന് പ്രതീക്ഷയിലാണ് അധികൃതര്‍. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ ആനുകബല്യം ലഭിക്കുന്നതല്ല. കൊവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് ഇളവിന് അർഹതയുള്ളത്.

അതേസമയം ജി.സി.സി രാജ്യങ്ങളുടെ പൗരൻമാർ, അവരുടെ കുടുംബാംഗങ്ങൾ, അവരുടെ വീട്ടുജോലിക്കാർ എന്നിവർ വാക്​സിൻ എടുത്താണ്​ വരുന്നതെങ്കിൽ അവർക്ക്​ ഖത്തറിൽ ക്വാറൻറീൻ വേണ്ട എന്ന നയം പ്രഖ്യാപിച്ചു. മേയ്​ ഏഴ്​ മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച പട്ടികയിലുള്ള വാക്​സിൻ രണ്ടുഡോസും സ്വീകരിച്ചവരാകണം ഇത്​.

ഇവരുടെ കൈവശം മുൻകൂർ കോവിഡ്​ നെഗറ്റവീവ്​ ഫലം ഉണ്ടായിരിക്കേണ്ടതാണ്. അതത്​ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ലാബുകളിൽ നിന്നുള്ള യാത്ര പുറപ്പെടുന്നതിന്​ 72 മണിക്കൂർ മുമ്പുള്ള പരിശോധനഫലം ആയിരിക്കണം ഇത്​. കോവിഡ്​ വാക്​സിൻ രണ്ടുഡോസും സ്വീകരിച്ച്​​ 14 ദിവസം കഴിഞ്ഞ്​ ഖത്തറിൽ എത്തുന്നവർക്കാണ്​ ഇളവ്​. യാത്രക്കാർ വാക്​സിൻ സ്വീകരിച്ചതിൻെറ ഔദ്യോഗിക രേഖ കാണിക്കേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (10 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (59 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (4 hours ago)

Malayali Vartha Recommends