Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മൊബൈല്‍ ഫോണ്‍ വഴിയും ഫാമിലി വീസ ലഭിക്കും! കൂടുതല്‍ സേവനങ്ങള്‍ ദുബായ് നൗ ആപ്ലിക്കേഷനില്‍, എമിഗ്രേഷന്‍ ഓഫീസോ, സേവന കേന്ദ്രങ്ങളോ ഇനി കയറിയിറങ്ങാതെ തന്നെ മൊബൈല്‍ ഫോണ്‍ വഴി അത് സാധിക്കും

15 MAY 2021 04:08 PM IST
മലയാളി വാര്‍ത്ത

എമിഗ്രേഷന്‍ ഓഫീസോ, സേവന കേന്ദ്രങ്ങളോ ഇനി കയറിയിറങ്ങാതെ തന്നെ മൊബൈല്‍ ഫോണ്‍ വഴി ഫാമിലി വീസ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ദുബായ്. 'ദുബായ് നൗ' എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ റെസിഡന്‍സി സേവനങ്ങള്‍ ഉൾപ്പെടുത്തി. കുടുംബ വീസകളുമായി ബന്ധപ്പെട്ടുള്ള- വിഭാഗങ്ങളുടെ കുടുതല്‍ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹ്‌മദ്‌ അല്‍ മറി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

മാതാപിതാക്കള്‍, ഗ്രാന്‍ഡ് പാരന്റസ്( മുത്തച്ഛന്‍/ മുത്തശ്ശി) ബന്ധുക്കള്‍ എന്നിവര്‍ക്ക് വീസ എടുക്കാനുള്ള പുതിയ സൗകര്യമാണ് ഇപ്പോൾ ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവജാതശിശുക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കായുള്ള റെസിഡന്‍സി സേവനങ്ങളായിരുന്നു മുന്‍പ് അപ്ലിക്കേഷനില്‍ ഉണ്ടായിരുന്നത്.

ഇതുകൂടാതെ ഉപയോക്താകള്‍ക്കായി നിരവധി റെസിഡന്‍സി സേവനങ്ങളാണ് ഇതിലൂടെ നല്‍കിവരുന്നത്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമായി റെസിഡന്‍സി സ്പോണ്‍സര്‍ഷിപ്പിനായുള്ള അപേക്ഷ,വീസ പുതുക്കാന്‍, അല്ലെങ്കില്‍ റദ്ദാക്കുക, ആശ്രിതരുടെ റെസിഡന്‍സി വിസകളുടെയും പ്രവേശന അനുമതികളുടെയും വിവരങ്ങള്‍, വിസ അപേക്ഷകളുടെ നിലയറിയല്‍, താമസക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കുമുള്ള പ്രവേശന അനുമതികളുടെ നിജസ്ഥിതി അറിയല്‍ , കൂടാതെ ജി‌ഡി‌ആര്‍‌എഫ്‌എയില്‍ നിന്നുള്ള യാത്ര റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ നിരവധി താമസ -കുടിയേറ്റ സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും -സ്മാര്‍ട് ദുബായും കൂടി സഹകരിച്ചുകൊണ്ടാണ് ദുബായിലെ പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

അതേസമയം ദുബായ് സര്‍ക്കാര്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഏകീകൃത സര്‍ക്കാര്‍ സേവന സ്മാര്‍ട്ട് ആപ്പാണ് ദുബായ് നൗ ആപ്ലിക്കേഷന്‍ എന്നത്. ദുബായിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഇതര സ്ഥാപനങ്ങളുടെയും നിരവധി സേവനങ്ങളാണ് ആപ്പിൽ ലഭ്യമാക്കിയിട്ടുള്ളത് .ബില്ലുകള്‍ മൊബൈല്‍, ഡ്രൈവിംഗ്, പാര്‍പ്പിടം, താമസ- കുടിയേറ്റം,ആരോഗ്യം , വിദ്യാഭ്യാസം, പോലീസ്, യാത്ര, സംഭാവന, ഇസ്ലാം തുടങ്ങിയ വിവിധ മേഖലകളിലെ സര്‍വീസുകളാണ് ഈ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ ലഭിക്കുന്നത്.

കൂടാതെ ദുബായിലെ ദൈനംദിന സര്‍ക്കാര്‍ ആവശ്യങ്ങളില്‍ ഭൂരിഭാഗം സംയോജിപ്പിക്കുകയാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യം വെക്കുന്നത്. സര്‍ക്കാര്‍ ഇടപാടുകളില്‍ പേപ്പര്‍ ഉപയോഗം കുറക്കുവാനും, ഉപഭോക്താക്കളുടെ സമയവും പ്രയത്നവും സംരക്ഷിക്കുന്നതിനും വേണ്ടി കൂടുതല്‍ കൂടുതല്‍ സേവന - സൗകര്യങ്ങളാണ് സ്മാര്‍ട്ട് ആപ്പില്‍ ഉള്‍പ്പെടുത്തി കൊണ്ടിരിക്കുന്നത്. ആപ്പ് സ്റ്റോറില്‍ നിന്നും, പ്ലെ സ്റ്റോറില്‍ നിന്നും Dubai now app എന്ന് ടൈപ്‌ ചെയ്‌താല്‍ ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends