കുവൈത്തില്‍ വീണ്ടും വെട്ടുക്കിളി കൂട്ടത്തെ കണ്ടെത്തി

കുവൈത്തിന്റെ തെക്കുഭാഗത്ത് തിങ്കളാഴ്ച കണ്ടെത്തിയ വെട്ടുക്കിളി കൂട്ടത്തെ നിരീക്ഷിച്ച് വരികയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് അറിയിച്ചു. പ്ലാന്റ് വെല്‍ത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ദലാല്‍ രജാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെട്ടുക്കിളികൂട്ടത്തെ നിരീക്ഷിക്കുന്നത്. അല്‍ വഫ്ര പ്രദേശത്താണ് ഇത് കണ്ടെത്തിയത്. സൗദി അറേബ്യയില്‍ നിന്നാണ് വെട്ടുക്കിളികള്‍ എത്തിയതെന്നാണ് നിഗമനം. വെട്ടുക്കിളി സാന്നിധ്യം സംബന്ധിച്ച് അധികൃതര്‍ വിശദമായ പഠനം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























