Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സൗദി അറേബ്യയിലേക്ക് യാത്ര പുറപ്പെടുമ്പോൾ ചെയ്യേണ്ടത്; വിമാനത്താവളത്തിൽ നിങ്ങൾക്കായി അവർ കാത്തിരിക്കും, വാക്‌സിനേഷൻ സർഫിക്കറ്റ് ഉൾപ്പടെ യാത്രചെയ്യുന്നവർ ചെയ്യേണ്ട ഒട്ടുമിക്ക കാര്യങ്ങളും പുറപ്പെടുവിച്ച് അധികൃതർ

20 MAY 2021 03:40 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം പിന്‍വലിച്ച പശ്ചാത്തലത്തില്‍ യാത്രക്കാർക്കായി നിരവധി നിബന്ധനകളാണ് പുറത്തിറക്കിയിട്ടുള്ളത്. വാക്‌സിനേഷൻ സർഫിക്കറ്റ് ഉൾപ്പടെ യാത്രചെയ്യുന്നവർ ചെയ്യേണ്ട ഒട്ടുമിക്ക കാര്യങ്ങളും പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ. ഇപ്പോഴിതാ വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരിക്കുകയാണ് സൗദി അധികൃതര്‍. യാത്രയ്ക്ക് മുമ്പ് പ്രവാസികളുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എന്റര്‍ ചെയ്തിരിക്കണമെന്നാണ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്വദേശികളുടെയും നേരത്തെ ക്വാറന്റീന്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെയും വാക്‌സിനേഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്നില്ല. മുഖീം സിസ്റ്റത്തിന്റെ https://muqeem.sa/#/vaccine-registration/home എന്ന ലിങ്ക് വഴിയാണ് വാക്‌സിനേഷന്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന യാത്രക്കാരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ തവക്കല്‍നാ ആപ്പുമായി ലിങ്ക് ചെയ്യുന്നതിന് വേണ്ടിയാണിത്. ഇതോടെ യാത്രക്കാര്‍ സൗദിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ വിവരങ്ങള്‍ സൗദി അധികൃതര്‍ക്ക് ആപ്പ് വഴി ലഭ്യമാവും. സൗദിയിലേക്കുള്ള യാത്രാ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അതോറിറ്റി അറിയിക്കുകയുണ്ടായി. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഏവിയേഷന്‍ അതോറിറ്റി, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ യാത്രക്കാരന്റെ പേര്, ജനന തീയതി, പാസ്‌പോര്‍ട്ട് നമ്പര്‍, രാജ്യം, ഫ്‌ളൈറ്റ് നമ്പര്‍, വരുന്ന ദിവസവും സ്ഥലവും, എയര്‍ലൈന്‍, വാക്‌സിനെടുത്ത രാജ്യം, വാക്‌സിന്‍ ഇനം, ഒന്നാം ഡോസ് എടുത്ത തിയ്യതി എന്നിവയാണ് ഈ ഫോമില്‍ യാത്രക്കാർ പൂരിപ്പിക്കേണ്ടത്. ബന്ധപ്പെട്ട എയര്‍ലൈന്‍സ് കമ്പനികള്‍ക്കാണ് ഓണ്‍ലൈന്‍ ഫോറം പൂരിപ്പിച്ച് നല്‍കാനുള്ള ചുമതല നൽകിയിട്ടുള്ളത്. അതേസമയം യാത്രക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്ത് കൂടെ കരുതണമെന്നും അതോറിറ്റി അറിയിച്ചു. സൗദിയുടെ യാത്രാ നിരോധനപ്പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്. മെയ് 20 മുതല്‍ പൂര്‍ണ വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് ഭേദമായവര്‍ക്കും രാജ്യത്ത് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടെന്ന് നേരത്തേ സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഫൈസര്‍, ആസ്ട്രാസെനെക്ക കോവിഷീല്‍ഡ്, മോഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നിവയിലേതെങ്കിലും വാക്‌സിനുകള്‍ എടുത്തവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആ രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫൈ ചെയ്തതായിരിക്കണം. വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞേ യാത്ര സാധ്യമാവൂ. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പാണ് ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത്. ബോര്‍ഡിംഗ് പാസ് ഇഷ്യു ചെയ്യുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends