കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശിനി മരിച്ചു; മരണം സംഭവിച്ചത് ജാബിര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ

കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശിനി മരിച്ചു. ചെങ്ങന്നൂര്‍ നാരായണ സദനം ആശാ കുമാര്‍ (37) ആണ് ജാബിര്‍ ഹോസ്പിറ്റലില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ സംസ്കരിക്കും. കുവൈറ്റില്‍ പ്രൈവറ്റ് സ്കൂള്‍ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭര്‍ത്താവ് ; ശ്യാം കുമാര്‍ കുവൈറ്റില്‍ ടൂറിസ്റ്റിക്ക് കന്പനിയില്‍ ജോലിക്കാരനാണ്. മക്കള്‍: ശ്രേയ, ശ്രേഷ്മ.
https://www.facebook.com/Malayalivartha
























