Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

യാത്രാ-ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തി ഖത്തർ; 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് വ്യവസ്ഥകളിലൊന്ന്, യാത്രാ-ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തി

22 MAY 2021 03:48 PM IST
മലയാളി വാര്‍ത്ത

ഖത്തറിലേക്കുള്ള പ്രവാസികളുടെയും ജിസിസി പൗരന്‍മാരുടെയും യാത്രാ-ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ എടുക്കാത്ത യാത്രക്കാര്‍ ഖത്തറില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് വ്യവസ്ഥകളിലൊന്ന് എന്നത്. ഓരോ രാജ്യത്തെയും ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള പരിശോധനാ കേന്ദ്രത്തില്‍ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത് എന്നും അധികൃതർ പറഞ്ഞു. കൂടാതെ ഖത്തറിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്പായ ഇഹ്തിറാസും ഖത്തറിലെ സിം കാര്‍ഡും ഫോണില്‍ ആക്ടിവേറ്റ് ചെയ്യുകയും വേണം.

​
എന്നാൽ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം ദിവസം കഴിഞ്ഞവരാണെങ്കില്‍ അവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടിവരില്ല. പക്ഷെ ഖത്തറില്‍ അംഗീകരിച്ച വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ ഈ ഇളവ് അനുവദിക്കുകയുള്ളു. ഒപ്പം ഔദ്യോഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കുകയും വേണം. കൊവിഡ് മുക്തരായ ശേഷം ആദ്യ ഡോസ് വാക്‌സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും ആദ്യ ഡോസ് എടുത്ത ശേഷം കൊവിഡ് ബാധിച്ച് രണ്ടാഴ്ച പിന്നിട്ടിവര്‍ക്കും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കുന്നതാണ്. രോഗമുക്തിയെ തുടര്‍ന്ന് ശരീരത്തില്‍ രൂപം കൊള്ളുന്ന ആന്റിബോഡിയും ഒരു ഡോസ് വാക്‌സിനും രണ്ട് ഡോസ് വാക്‌സിന്റെ പ്രതിരോധ ശേഷി നല്‍കും എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ് നൽകിയിട്ടുള്ളത്.

അതേസമയം വാക്‌സിന്‍ എടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന 18ന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. മാതാപിതാക്കളില്‍ ഒരാള്‍ കുട്ടിയോടൊപ്പം ഹോട്ടലില്‍ കഴിയുകയും വേണം എന്നും പറയുന്നുണ്ട്. കൂടെ നില്‍ക്കുന്ന രക്ഷിതാവിന്റെ ഇഹ്തിറാസ് സ്റ്റാറ്റസ് അതോടെ ക്വാറന്റൈനില്‍ ആണെന്ന് സൂചിപ്പിക്കുന്ന മഞ്ഞ നിറത്തിലേക്ക് മാറുകയും ചെയ്യും. അതുകൊണ്ടു തന്നെ ക്വാറന്റൈന്‍ കാലയളവ് മുഴുവന്‍ ഒരേ രക്ഷിതാവായിരിക്കണം കുട്ടിയോടൊപ്പം കഴിയേണ്ടത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും അബൂ സംറ കര അതിര്‍ത്തി വഴിയും രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്കെല്ലാം ഈ വ്യവസ്ഥകള്‍ ബാധകമാണ്.

​ക്വാറന്റൈന്‍ ഇളവിന് ആവശ്യമായ കാര്യങ്ങള്‍ ഇങ്ങനെ;

- ഓരോ ഡോസ് വാക്‌സിന്‍ എടുത്ത തീയതിയും രേഖപ്പെടുത്തിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ കൊവിഡ് ബാധ തെളിയിക്കുന്ന അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

- ഖത്തറില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്.

- ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബൂ സംറ അതിര്‍ത്തിയിലും എത്തുന്നവര്‍ അവിടെ വച്ച് പിസിആര്‍ ടെസ്റ്റിന് വിധേയരാവണം. അതിനുള്ള ഫീസായ 300 റിയാല്‍ ബാങ്ക് കാര്‍ഡ് വഴിയോ രജിസ്‌ട്രേഷനു ശേഷം ഫോണിലേക്ക് ലഭിക്കുന്ന ഓണ്‍ലൈന്‍ ലിങ്ക് വഴിയോ നല്‍കണം.

​ഖത്തറില്‍ അംഗീകാരമുള്ള വാക്‌സിനുകള്‍ ഇവയാണ്...

- ഫൈസല്‍ ബയോഎന്‍ടെക്

- മൊഡേണ

- ആസ്ട്രാസെനെക്ക ഓക്‌സ്‌ഫോഡ്

- ആസ്ട്രസെനെക്ക് കൊവിഷീല്‍ഡ്

- ജാന്‍സെന്‍/ജോണ്‍സണ്‍ & ജോണ്‍സണ്‍

- സിനോഫാം

ഇതുകൂടാതെ, നേരത്തേ പറഞ്ഞ ക്വാറന്റൈന്‍ ഇളവുകള്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നീ ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് ബാധകമാവില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ വാക്‌സിനെടുത്താലും ഇല്ലെങ്കിലും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയല്‍ നിര്‍ബന്ധമാണ്. ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends