Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ; ഒരു ഡോസ് വാക്‌സിൻ മാത്രം സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കും സൗദിയിലേക്ക് തിരിച്ച് വരുമ്പോൾ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല, പ്രവാസികൾക്ക് ഈ നിബന്ധന ബാധകം

22 MAY 2021 05:12 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു വാക്‌സിൻ. ഇനിയിപ്പോ രണ്ടില്ലേലും സാരമില്ല, ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ക്വാറന്‍റൈനില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. തവക്കൽനാ ആപ്പിൽ പ്രതിരോധശേഷി ആർജിച്ചതായി വ്യക്തമാക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. അതേസമയം ബഹ്റൈനിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശനം നിയന്ത്രിച്ചതോടെ സൗദിയിലേക്കുള്ള മടക്ക യാത്ര കൂടുതൽ പ്രതിസന്ധിയിലായി.

സൗദി അറേബ്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് വരാൻ ഇന്ത്യക്കാർക്ക് അനുമതി നൽകിയിട്ടുള്ളു. എന്നാൽ ഇതിനായി കൂടുതൽ ഇന്ത്യൻ പ്രവാസികളും ബഹ്റൈനായിരുന്നു ഇടത്താവളമായി ഉപയോഗിച്ചിരുന്നത്. ഇന്ന് മുതൽ ജൂൺ 3 വരെ ബഹ്റൈനിലേക്ക് റസിഡന്റ് വിസയില്ലാത്തവർക്ക് പ്രവേശനാനുമതിയില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. ജൂൺ മൂന്നിന് ശേഷം ഇത് നീട്ടുമോ എന്നതും ഇപ്പോൾ വ്യക്തമല്ല. ഇതോടെ ഇന്ത്യൻ പ്രവാസികളുടെ സൗദിയിലേക്കുള്ള തിരിച്ച് വരവ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം സൗദിയിൽ നിന്ന് കോവിഡിന്റെ ഒരു ഡോസ് വാക്‌സിൻ മാത്രം സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കും സൗദിയിലേക്ക് തിരിച്ച് വരുമ്പോൾ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ തവക്കൽനാ ആപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ഇമ്മ്യൂൺ തിയ്യതി അവസാനിക്കുന്നതിന് മുമ്പായി സൗദിയിൽ തിരിച്ചെത്തിയാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.

ഇതുകൂടാതെ തന്നെ സൗദിയിൽ വെച്ച് കോവിഡ് ബാധിച്ച് ഭേദമായവർക്കും തവക്കൽനാ ആപ്പിലെ ഇമ്മ്യൂണ്‍ തിയ്യതിക്ക് മുമ്പായി സൗദിയിലേക്ക് തിരിച്ചെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല. ബഹ്റൈനിൽ നിന്നോ മറ്റ് കരാതിർത്തികൾ വഴിയോ സൗദിയിലേക്ക് വരുന്ന വിദേശികൾക്കും സൗദിയിൽ നിന്ന് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല എന്നതാണ്. സൗദിയിൽ നിന്നും ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് നാട്ടിലേക്ക് പോയ നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ പുതിയ അറിയിപ്പ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends