Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസമണ്ണിൽ ചരിത്രം കുറിച്ച് പെൺകരുത്ത്; നേട്ടം കയ്യടക്കി അവൾ പറന്നിറങ്ങി, തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശി ജെനി ജെറോമിനെ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ജെനി ജെറോമിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖർ

23 MAY 2021 03:37 PM IST
മലയാളി വാര്‍ത്ത

തീരദേശത്തിന് ആകാശംമുട്ടെ അഭിമാനം പകർന്നു ജെനി ജെറോം (23) തിരുവനന്തപുരത്ത് പറന്നിറങ്ങി. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശി ജെനി ജെറോം ഇന്നലെ രാത്രി 10.25 ന് ഷാർജയിൽ നിന്നു തിരുവനന്തപുരത്തേയ്ക്കു പുറപ്പെടുന്ന എയർ അറേബ്യ വിമാനമാണു പറപ്പിക്കുക. തീരദേശത്തെ ധീരപെൺകൊടിയുടെ പ്രതീകമായ ജെനിയുടെ നേട്ടം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് ജെനി ജെറോമിന് ആശംസകള്‍ നേര്‍ന്ന് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്തരം കര്‍മപഥത്തിലേയ്ക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണെന്നും ജെനി ജെറോമിന് ആശംസകള്‍ നേരുന്നുവെന്നും കെകെ ശൈലജ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കോവളം കരുംകുളം കൊച്ചുതുറ സ്വദേശിനി ബിയാട്രിസിൻ്റെയും ജെറോമിൻ്റെയും മകളാണ് ജെനി ജെറോം (23).

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണു പൈലറ്റ് ആകണമെന്ന മോഹം മനസിൽ മൊട്ടിട്ടത്. പിതാവ് ജെറോമിനോടാണ് ഈ ആഗ്രഹം ആദ്യമായി പങ്കിട്ടത്. മകളുടെ ആശ സഫലീകരിക്കാനായി ആ പിതാവ് കൈപിടിച്ച് കൂടെ നിന്നു. പ്ലസ് ടു കഴിഞ്ഞ് ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ് പരിശീലനത്തിനു പ്രവേശനം ലഭിച്ച ജെനിയുടെ ആഗ്രഹങ്ങൾക്ക് ചിറക് മുളച്ചുതുടങ്ങി. ആ ആത്മവിശ്വാസമാണ് ഈ യുവതിയെ ഇന്നു കടൽമക്കൾക്കു മാത്രമല്ല, കേരളക്കരയ്ക്കു തന്നെ അഭിമാനകരമായ വനിതാ പൈലറ്റാക്കിയിരിക്കുന്നത്.

കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കൊമേഴ്ഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി ജെനി ഇതോടെ സ്വന്തമാക്കും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് എന്ന നിലയ്ക്ക് തീരദേശമേഖലയിൽ നിന്നെത്തിയ ജെനി പുതുചരിത്രം കുറിക്കുകയാണെന്നും കെകെ ശൈലജ വ്യക്തമാക്കി. ഇന്നലെ ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിൻ്റെ കോ- പൈലറ്റായാണ് ജെനി ജെറോം ആദ്യമായി യാത്ര തിരിച്ചത്. ഈ സംഭവവും ജെനിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ആരോഗ്യമന്ത്രിയുടെ ആശംസ.

ജെനി ജനിച്ചു വളര്‍ന്നത് മത്സ്യബന്ധനഗ്രാമമായ കൊച്ചുതുറയിലാണെങ്കിലും പിതാവ് ജെറോം ജോലി ആവശ്യത്തിനായി ഷാര്‍ജയിലേയ്ക്ക് പോയതോടെ ജെനിയും സഹോദരൻ ജെബിയും ഷാര്‍ജയിലേയ്ക്ക് താമസം മാറുകയായിരുന്നു. സ്കൂള്‍ കാലത്തു തന്നെ പൈലറ്റാകാനുള്ള ആഗ്രഹം ജെനി അറിയിച്ചിരുന്നെങ്കിലും വീട്ടുകാര്‍ ഗൗരവത്തിലെടുത്തില്ല. എന്നാൽ പ്ലസ് ടുവിനു ശേഷം ജെനി സ്വന്തം നിലയ്ക്ക് പരിശ്രമം തുടങ്ങുകയും തുടര്‍ന്ന് വീട്ടുകാര്‍ പിന്തുണ നല്‍കുകയുമായിരുന്നു. എയര്‍ അറേബ്യയുടെ ആൽഫാ ഏവിയേഷൻ അക്കാദമിയിൽ പഠനം പൂര്‍ത്തിയക്കിയ ജെനി ജെറോം പൈലറ്റ് ലൈസൻസ് നേടുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends