ഇന്ത്യയിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി യു.എ.ഇ; ജൂണ്‍ 14 വരെ വിലക്ക് തുടരും

ഇന്ത്യയിലെ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി യുഎഇ. ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നതെന്ന് എമിറേറ്റ്സ് എയര്‍വേയ്‌സ് ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യാത്രാവിലക്ക് ബാധകമാണെന്ന് വിമാനക്കമ്ബനി അറിയിച്ചു. ഗള്‍ഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറുള്ള യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വീസ കൈവശമുള്ളവര്‍, നയതന്ത്ര ദൗത്യങ്ങളുടെ ഭാഗമായിട്ടുള്ളവര്‍ എനിവര്‍ക്ക് ഇളവുകള്‍ അനുവദിക്കുമെന്ന് എമിറേറ്റ്സ് എയര്‍വേയ്‌സ് തങ്ങളുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.
യാത്രക്കാര്‍ക്ക് തങ്ങളുടെ ട്രാവല്‍ ഏജന്റ് വഴിയോ ബുക്കിംഗ് ഓഫീസ് വഴിയോ യാത്രകള്‍ റീബുക്ക് ചെയ്യാനാകും. ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് തുടര്‍ന്നേക്കുമെന്ന് ഈ മാസത്തിന്റെ തുടക്കത്തില്‍ യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























