കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരണപെട്ടു

കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി. മാവിലായിയില്‍ മുണ്ടയോട് സ്വദേശി ജയപ്രകാശ് (62) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം.
കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ ഹാര യൂണിറ്റ് അംഗമായിരുന്നു. നേരത്തെ കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി, സമിതി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 25 വര്‍ഷമായി സൗദിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ജോലി ചെയ്തുവരികയായിരുന്നു.
കൂത്തുപറമ്ബ് പഴയ നിരത്തിലെ പരേതരായ കെ.സി കൃഷ്ണന്റെയും പീറ്റക്കണ്ടി മാധവിയുടേയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: സാരംഗ്, സാന്ത്വന.
https://www.facebook.com/Malayalivartha
























