Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....

പ്രവാസികൾക്ക് ആശ്വാസം പകർന്ന് പുതിയ സംരംഭം... ഇന്ത്യന്‍ പ്രവാസികള്‍ക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ഓൺലൈന്‍ കൂടികാഴ്ച നടത്താൻ ആപ്ലിക്കേഷൻ

24 MAY 2021 04:07 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ചെറിയ ആശ്വാസം പകർന്ന് അധികൃതർ. സൗദിയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വിർച്ച്വൽ അപ്പോയിൻ‌മെന്‍റ് സേവനം ആരംഭിച്ചതായി അധികൃതർ. കോൺസുലേറ്റ് പുറത്തിറക്കിയ ഇന്ത്യ ഇൻ ജിദ്ദ എന്ന മൊബൈൽ ആപ്പ് വഴിയാണ് സേവനം ഏവർക്കും ലഭ്യമാകുക. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ഓൺലൈന്‍ കൂടികാഴ്ച നടത്താൻ ആപ്ലിക്കേഷൻ പ്രവാസികൾക്ക് സഹായകമാകുന്നതാണ്.

ഇതുവഴി കോൺസുലേറ്റ് സന്ദർശിക്കാതെ തന്നെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും. ഇതിനുവേണ്ടിയാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയത്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലേറ്റിൽ നേരിട്ടെത്തുന്നത് പ്രയാകരമായതിനാൽ പുതിയ സേവനം ഏറെ ആശ്വാസകരമാകുമെന്ന് കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മാധ്യമങ്ങളോട് പറഞ്ഞു.

മൊബൈൽ ആപ്പ് വഴി സേവനം നൽകുന്നതോടൊപ്പം തന്നെ പഴയതു പോലെ നേരിട്ടുള്ള സേവനങ്ങളും മുടക്കമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ഐ.ഒ.എസിലും ഇന്ത്യ ഇൻ ജിദ്ദ എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ് ഏവർക്കും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. ഇത് ഇൻസ്റ്റാൾ ചെയ്ത ശേഷം ഓപ്പൺ ചെയ്ത് ബുക്ക് അപ്പോയിന്‍മെന്‍റ് എന്ന് തെരഞ്ഞെടുത്താൽ അതിലൂടെ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം മീറ്റിംഗിന് വേണ്ട തിയതിയും സമയവും തെരഞ്ഞെടുക്കാവുന്നതാണ്. ഇപ്രകാരം അനുവദിക്കപ്പെട്ട സമയത്ത് കോൺസുലേറ്റ് ഉദ്യോഗസ്ഥർ സൂം വീഡിയോ കോൾ വഴി ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്യും.

അതോടൊപ്പം തന്നെ ഉപയോക്താക്കൾ സൂം ആപ്ലിക്കേഷനും മൊബൈലിൽ ഇസ്റ്റാൾ ചെയ്താൽ മാത്രമേ ഓൺലൈൻ കൂടിക്കാഴ്ച സാധ്യമാകൂ. വിസ, പാസ്‌പോർട്ട്, അറ്റസ്‌റ്റേഷൻ, ഒ.സി.ഐ, ജയിൽ, മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം, മിസ്സിംഗ്, ഫൈനൽ എക്‌സിറ്റ് തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഇത്തരം ഓൺലൈൻ കൂടിക്കാഴ്ചയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് കോൺസുലേറ്റ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (6 minutes ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (8 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (14 minutes ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (24 minutes ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (40 minutes ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (42 minutes ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (55 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (1 hour ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (1 hour ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (3 hours ago)

Malayali Vartha Recommends