Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

'വിസ സ്റ്റാമ്പ് ചെയ്ത് വന്ന ദിവസമാണ് ഹരിക്യഷ്ണന്റെ ജീവിതത്തില്‍ ഇരുട്ട് വീഴുന്നത്. ദുരിതങ്ങളും,കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതമാണ് ഹരിക്യഷ്ണന്റേത്. 23--ാം വയസില്‍ പ്രവാസലോകത്ത് തേടിയെത്തിയ ഹൃദയാഘാതം. മരണം നമ്മുടെ ജീവിതത്തിലെ അനിവാര്യമായ സത്യമാണ്. ഈ ചെറുപ്പക്കാരന്റെ കാര്യത്തില്‍ വളരെ പെട്ടെന്ന് ആയിരുന്നു എന്ന് മാത്രം. ഇന്ന് ഹരിക്യഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചപ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തുപോയി, ഈ മാസം തന്നെ എത്രയത്ര ചെറുപ്പക്കാരാണ് ഹ്യദയാഘാതം മൂലം മരണപ്പെട്ടത്...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

27 MAY 2021 04:51 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് ഹൃദയാഘാത മരണങ്ങൾ ഏറുകയാണ്. ജോലി നഷ്ടവും ശമ്പളം ലഭിക്കാത്തതും കൊറോണ വ്യാപനം മൂലം ഉണ്ടാകുന്ന പ്രതിസന്ധിയും പ്രവാസികളെ വല്ലാതെ സംഘര്ഷത്തിലാക്കുന്നു. എന്നാൽ യുഎഇയില്‍ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയ ഹരികൃഷ്ണനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ദുരിതങ്ങളും,കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതമായിരുന്നു ഹരി കൃഷ്ണന്റേത്. ജീവിതം പച്ചപിടിപ്പിക്കാന്‍ മണലാരണ്യത്തിലെത്തിയ ആ ചെറുപ്പക്കാരനെ ഒരൊറ്റ നിമിഷം കൊണ്ട് മരണം കീഴ്‌പ്പെടുത്തിക്കളയുകയായിരുന്നു.

'വിസ സ്റ്റാമ്പ് ചെയ്ത് വന്ന ദിവസമാണ് ഹരിക്യഷ്ണന്റെ ജീവിതത്തില്‍ ഇരുട്ട് വീഴുന്നത്.രാത്രി ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ ഹരി ക്യഷ്ണന്‍ കുഴഞ്ഞ് വീഴുകയും,ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും,അവിടെ വെച്ച് ഹ്യദയാഘാതം ഉണ്ടാവുകയും,അതിനെ തുടര്‍ന്ന് തലച്ചോറിനെ കാര്യമായി ബാധിക്കുകയും ചെയ്തു. 22 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുളള പരിശ്രമങ്ങള്‍ ആത്മാര്‍ത്ഥമായി ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.എന്നാലും വിധി ഈ ചെറുപ്പക്കാരന്റെ ജീവിതം തട്ടിയെടുത്തു.'- എന്നും അഷ്‌റഫ് വേദനയോടെ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

മാവേലിക്കര,തെക്കേക്കര സ്വദേശി 23 വയസ്സുളള ഹരിക്യഷ്ണന്റെ മൃതദേഹമാണ് ഇന്ന് നാട്ടിലേക്ക് അയച്ചത്.ദുരിതങ്ങളും,കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതമാണ് ഹരിക്യഷ്ണന്റേത്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ എന്ന മഹരോഗത്തിന് മുന്നില്‍ അമ്മയെ നഷ്ടപ്പെട്ടു. പെയിന്റിംഗ് പണിക്ക് പോകുന്ന അച്ഛന്‍ വിജയന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസമാണ് ഹരിക്യഷ്ണന്‍ ഒരു ബന്ധുവിന്റെ സഹായത്താല്‍ ജോലി അന്വേഷിച്ച് ദുബായിലേക്ക് വരുന്നത്.വളരെ പെട്ടെന്ന് തന്നെ ജോലി ശരിയാകുകയും ചെയ്തു.

വിസ സ്റ്റാമ്പ് ചെയ്ത് വന്ന ദിവസമാണ് ഹരിക്യഷ്ണന്റെ ജീവിതത്തില്‍ ഇരുട്ട് വീഴുന്നത്. രാത്രി ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ ഹരി ക്യഷ്ണന്‍ കുഴഞ്ഞ് വീഴുകയും,ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും,അവിടെ വെച്ച് ഹ്യദയാഘാതം ഉണ്ടാവുകയും,അതിനെ തുടര്‍ന്ന് തലച്ചോറിനെ കാര്യമായി ബാധിക്കുകയും ചെയ്തു. 22 ദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുളള പരിശ്രമങ്ങള്‍ ആത്മാര്‍ത്ഥമായി ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.എന്നാലും വിധി ഈ ചെറുപ്പക്കാരന്റെ ജീവിതം തട്ടിയെടുത്തു. അല്ലെങ്കിലും മരണം എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നമ്മുക്കാര്‍ക്കും ഒഴിഞ്ഞു മാറാനാവില്ല. അതെ... മരണം നമ്മുടെ ജീവിതത്തിലെ അനിവാര്യമായ സത്യമാണ്. ഈ ചെറുപ്പക്കാരന്റെ കാര്യത്തില്‍ വളരെ പെട്ടെന്ന് ആയിരുന്നു എന്ന് മാത്രം.

ഇന്ന് ഹരിക്യഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചപ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തുപോയി, ഈ മാസം തന്നെ എത്രയത്ര ചെറുപ്പക്കാരാണ് ഹ്യദയാഘാതം മൂലം മരണപ്പെട്ടത് ഒരുകാലഘട്ടത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരില്‍ ചെറുപ്പക്കാര്‍ വളരെ കുറവായിരുന്നു.ഇന്ന് അത് ചെറുപ്പക്കാരില്‍ മാത്രം കൂടതലായി കാണപ്പെടുന്നു.

ഇന്നത്തെ യുവത്വത്തിന് ഒഴിച്ചുകൂടാനാവാത്ത ശീലം ഫാസ്റ്റ് ഫുഡും ഒഴിവാക്കുന്നത് വ്യായാമവും ആണ്.ഉറക്ക നഷ്ടപ്പെടുത്തി,സാദാ സമയവും മൊബൈലില്‍ ജീവിക്കുന്നവരായി തീര്‍ന്നിരിക്കുന്നു ഇന്നത്തെ യുവത്വം. അതുകൊണ്ടുതന്നെ ഹൃദ്രോഗം ഉള്‍പ്പടെയുള്ളവ മാരകരോഗങ്ങള്‍ എപ്പോല്‍ വേണമെങ്കിലും ഇവരെ പിടികൂടാം.

സൂക്ഷിച്ചാല്‍ ദുഖിക്കണ്ട,ഒരുപാട് പേരുടെ പ്രതീക്ഷകളും,സ്വപ്നങ്ങളുമാണ് ഇതുവഴി നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്.നാളത്തെ നമ്മുടെ നാടിന്റെ ഭാവിയും നിങ്ങളിലാണെന്ന് മറക്കണ്ട. മരണപ്പെട്ട ഹരിക്യഷ്ണന്റെ കുടുബത്തിന്റെ വേദനയില്‍ പങ്ക് കൊളളുന്നതിനോടപ്പം,പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ജഗദീശ്വരനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

അഷ്‌റഫ് താമരശ്ശേരി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends