Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ബഹ്‌റൈനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്; ഇതിന്റെ ഭാഗമായി മെയ് 27ന് അര്‍ധ രാത്രി 12 മണി മുതല്‍ ജൂണ്‍ 10 രാത്രി 12 മണി വരെ അടിയന്തര സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങളും അടച്ചിടാന്‍ നിർദ്ദേശം

28 MAY 2021 10:49 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം ഏതാനും ദിവസങ്ങളായി ബഹ്‌റൈനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം കൈകൊണ്ട് അധികൃതർ. ഇതിന്റെ ഭാഗമായി മെയ് 27ന് അര്‍ധ രാത്രി 12 മണി മുതല്‍ ജൂണ്‍ 10 രാത്രി 12 മണി വരെ അടിയന്തര സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങളും അടച്ചിടാന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് തീരുമാനിക്കുകയുണ്ടായി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന തോതിലുള്ള പ്രതിദിന കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച 2800 പ്രതിദിന കൊവിഡ് കേസുകളായിരുന്നു ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത് എന്നാണ് റിപ്പോർട്ട്. അന്നു തന്നെ 28 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌പ്പെടുകയുണ്ടായി. ഇതിനകം 852 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്.

സര്‍ക്കാര്‍- പൊതു മേഖലാ ഓഫീസുകളിലെ ഹാജര്‍നില 30 ശതമാനമായി കുറയ്ക്കണം. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം എന്നും അതികൃതർ വ്യക്തമാക്കി. കൂടാതെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ പാടില്ല. ഇവിടങ്ങളില്‍ വിദൂര പഠനം തുടരുമെന്നും പറന്നു. സ്വകാര്യ ചടങ്ങുകള്‍, ഒത്തു ചേരലുകള്‍, കായിക പരിപാടികള്‍ എന്നിവയ്ക്കും വിലക്കുണ്ട്. സമ്മേളനങ്ങളോ യോഗങ്ങളോ ചേരുന്നതിനും രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.

അതേസമയം വെള്ളിയാഴ്​ച മുതൽ അടച്ചിടുന്നവ ഇവയൊക്കെയാണ്...

1. മാളുകൾ, വാണിജ്യ സ്​ഥാപനങ്ങൾ

2. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്​പോർട്​സ്​ ഹാളുകൾ, വിനോദ കേന്ദ്രങ്ങൾ

3. റസ്​റ്റോറൻറുകൾ, കഫേ (ടേക്​ എവേ, ഡെലിവറി അനുവദിക്കും)

4. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലർ, മസാജ്​ സെൻറർ

5. സിനിമാ തിയറ്ററുകൾ

6. കോൺഫറൻസുകളും മറ്റ്​ പരിപാടികളും

7. കായിക മത്സരങ്ങളിൽ കാണികൾ പാടില്ല

8. വീടുകളിലെ സ്വകാര്യ ചടങ്ങുകൾ നടത്തരുത്​

9. സർക്കാർ ഒാഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക്​ വീടുകളിലിരുന്ന്​ ജോലി

10. സ്​കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, കിൻറർഗാർട്ടനുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, നഴ്​സറികൾ, ട്രെയിനിങ്​ സെൻററുകൾ എന്നിവിടങ്ങളിൽ ഒാൺലൈൻ പഠനം മാത്രം.

അന്താരാഷ്​ട്ര പരീക്ഷകളിൽ പ​െങ്കടുക്കുന്നതിന്​ ഇളവ്​.

11. ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്ക്​ പ്രഖ്യാപിച്ചിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും

പ്രവർത്തനം അനുവദിച്ചിട്ടുള്ളവ ഇവയൊക്കെ:

1. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ്​ സ്​റ്റോറുകൾ

2. ഗ്രോസറി സ്​റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ, മാംസ വിൽപന ശാലകൾ

3. ബേക്കറികൾ

4. പെട്രോൾ പമ്പുകൾ, ഗാസ്​ സ്​റ്റേഷനുകൾ

5. സ്വകാര്യ ആശുപത്രികൾ (എൻ.എച്ച്​.ആർ.എ ​പ്രഖ്യാപിക്കുന്ന ചില വിഭാഗങ്ങൾ ഒഴികെ)

6. ഫാർമസികൾ

7. ടെലികമ്യൂണിക്കേഷൻ സ്​ഥാപനങ്ങൾ

8. ബാങ്ക്​, എ.ടി.എം, മണി എക്​സ്​ചേഞ്ച്​

9. പൊതുജനങ്ങളുമായി നേരിട്ട്​ ബന്ധമില്ലാത്ത അഡ്​മിനിസ്​ട്രേറ്റീവ്​ ഒാഫീസുകൾ

10. ഇറക്കുമതി, കയറ്റുമതി സ്​ഥാപനങ്ങൾ

11. വഹന റിപ്പയർ വർക്​ഷോപ്പുകൾ, ഗാരേജുകൾ, സ്​പെയർ പാർട്​സ്​ കടകൾ

12. കൺസ്​ട്രക്​ഷൻ, മെയ്​ൻറനൻസ്​ മേഖലയിലെ സ്​ഥാപനങ്ങൾ

13. ഫാക്​ടറികൾ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends