Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ആരെയും അമ്പരപ്പിക്കും രാജകീയ യാത്ര; വിശാലമായ എമിറേറ്റ്സ് ബോയിങ് 777-300 വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായ് വരെ ഏകനായി മലയാളി വ്യവസായി യാസീൻ ഹസ്സൻ, പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്...

29 MAY 2021 03:42 PM IST
മലയാളി വാര്‍ത്ത

ആരെയും അമ്പരപ്പിക്കും രാജകീയ യാത്ര. അതും ഈ കൊറോണ കാലത്ത്. സംഭവം ആദ്യമല്ലെങ്കിലും അല്പം അമ്പരപ്പിക്കുന്നത് തന്നെയാണ്. വിശാലമായ എമിറേറ്റ്സ് ബോയിങ് 777-300 വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായ് വരെ ഏകനായി എത്തിയപ്പോൾ മലയാളി വ്യവസായി യാസീൻ ഹസ്സൻ പറന്നിറങ്ങിയത് ചരിത്രലേക്കുമാണ് എന്നതാണ് പ്രത്യേകത. ഇന്ത്യക്കാർക്ക് യാത്രാവിലക്കുള്ള ഈ സമയത്ത് ഇങ്ങനെ യാത്ര ചെയ്യുന്ന ആദ്യ മലയാളി കൂടിയാണ് യാസിൻ. 27ന് രാവിലെ 4.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കു വന്ന വിമാനത്തിലാണ് യാത്രക്കാരനായി ക്ലീൻ ആൻഡ് ഹൈജിൻ സിഇഒയും എംഡിയുമായ യാസീൻ ഹസ്സൻ മാത്രം യാത്ര ചെയ്‌തത്.

വ്യവസായികൾക്കും മറ്റും ദുബായ് അനുവദിച്ചിട്ടുള്ള ഗോൾഡൻ വീസയാണ് യാത്രാവിലക്കിലും ഇദ്ദേഹത്തിന് തുണയായി മാറിയത്. കഴിഞ്ഞ അഞ്ചിനാണ് നാട്ടിലേക്ക് പോയത്. എമിറേറ്റ്സിന്റെ ടിക്കറ്റ് ലഭ്യമായിരുന്ന ജൂൺ 16നാണ് ദുബായിലേക്ക് ബുക്കിങ് ലഭിച്ചിരിക്കുന്നത്. പാസ്പോർട്ടിന്റെ പകർപ്പ് ട്രാവൽ ഏജൻസി എമിറേറ്റ്സിന് അയച്ചതോടെ ദുബായ് ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) യാത്രയ്ക്ക്പെട്ടെന്ന് അനുമതി നൽകുകയായിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം യാത്ര പുറപ്പെട്ടോളൂ എന്ന് എമിറേറ്റ്സ് സന്ദേശമെത്തിയെങ്കിലും പിന്നീട് വിമാനം റദ്ദാക്കിയാതായും അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ 25ന് പിസിആർ ടെസ്റ്റ് നടത്തി യാത്രയ്ക്ക് തയാറായിക്കൊള്ളൂ എന്ന് അറിയിപ്പു ലഭിച്ചു.

വിരലിൻ എണ്ണാൻ മാത്രം ആളുകളേ കൊച്ചി വിമാനത്താവളത്തിലും ഉണ്ടായിരുന്നുള്ളൂ. അതോടൊപ്പം സിഐഎസ്എഫ് സെക്യൂരിറ്റിയിൽ നിന്ന് ഒരു യാത്രക്കാരനേ ഉള്ളൂവെന്ന് മനസ്സലാക്കി. എന്നാലും 400 പേർക്കോളം യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഇങ്ങനെ ഒറ്റയ്ക്കൊരു യാത്ര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്ന് യാസിൻ വ്യക്തമാക്കുകയുണ്ടായി. താനും എട്ടു ജീവനക്കാരും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഗോൾഡൻ വീസ ഉള്ളയാൾ മാത്രമായി വിമാനം പുറപ്പെട്ടത് അവർക്കും കൗതുകമായിരുന്നു. ഇങ്ങനെ യാത്രാനുമതി ലഭിക്കുമെന്നത് ഇപ്പോൾ ഇടയ്ക്കിടയ്ക്ക് മാത്രം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും പുതിയ അറിവായിരുന്നെന്ന് യാസിൻ പറയുകയായിരുന്നു. യാത്രക്കാർക്ക് കുറവായതിനാൽ തന്നെ ഇവരും വല്ലപ്പോഴും മാത്രമേ ജോലിയിൽ പ്രവേശിച്ചിരുന്നുള്ളു.

അതേസമയം തനിക്ക് മാത്രമായി വിമാനം ദുബായിലേക്ക് പറന്നതാണ് ഏറെ അത്ഭുതപ്പെടുത്തിയത്. രാവിലെ ആറരയ്ക്കു ദുബായ് ടെർമിനൽ മൂന്നിലും യാത്രക്കാർ തീരെ കുറവായിരുന്നു. നടപടികൾ വളരേ വേഗം പൂർത്തിയാക്കി പെട്ടെന്നു തന്നെ പുറത്തിറങ്ങാൻ സാധിച്ചെന്നും ഗോൾഡൻ വീസയുണ്ടെങ്കിലും ഇത്രയേറെ പണം ചെലവഴിച്ച് ഇവിടെ അവരെ എത്തിക്കാൻ തയാറാകുന്ന ദുബായ് അധികൃതർക്ക് നന്ദി പറയുന്നെന്നും യാസീൻ പറയുകയായിരുന്നു അദ്ദേഹം. ഒറ്റയ്ക്കുള്ള യാത്ര രാജകീയമായിരുന്നെങ്കിലും എല്ലാവരും ഒന്നിച്ചുള്ള യാത്രയാണ് നല്ലതെന്ന് തനിക്ക് തോന്നിയതായി യാസിൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ഈ അനുഭവം ഇതാദ്യമായിരുന്നെങ്കിലും മറ്റു പല വിസ്മയങ്ങളും അറിവുകളും പല യാത്രകളിലും ലഭിച്ചിട്ടുണ്ടെന്ന് യാസിം പറഞ്ഞു. ഒരിക്കൽ മലേഷ്യയിലേക്ക് ഇന്ത്യക്കാർക്ക് പ്രത്യേകം ലഭിക്കുന്ന എൻട്രി നോട്ട് വീസയുമായി പോയി. അവിടെയെത്തി ചൈനയിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. ഇതിനു വേണ്ട ഏർപ്പാടുകളും ഹോട്ടൽ ബുക്കിങും വരെ നടത്തിയിരുന്നു. എന്നാൽ മലേഷ്യയിലെത്തി ചൈനയിലേക്ക് പോകാൻ നേരമാണ് ഇങ്ങനെയെത്തുന്ന വീസക്കാർക്ക് തിരികെ ഇന്ത്യയിലേക്ക് മാത്രമേ പോകാനാകൂ എന്നറിഞ്ഞത്. ചൈന യാത്ര റദ്ദാക്കി നഷ്ടവും സഹിച്ച് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു.

എന്നാൽ ഇപ്പോൾ ഇങ്ങനെയുള്ള വീസയിൽ പോകുന്നവർക്ക് സിംഗപ്പൂർ, തായ് ലാൻഡ് വഴിയും പോകാനാകും. ഇതെക്കുറിച്ചൊക്കെ പലപ്പോഴും ട്രാവൽ ഏജൻസികൾക്കു പോലും അറിവുണ്ടാകില്ല. അനുഭവിച്ചു തന്നെ പഠിക്കേണ്ടി വരും-യാസിൻ പറഞ്ഞു. ബുധനാഴ്ച മുംബൈയിൽ നിന്ന് ഗോൾഡൻ വീസയുള്ള ഭവേഷ് ജാവേരി എന്ന വ്യവസായിയും ഗോൾഡൻ വീസക്കാർക്ക് ലഭിക്കുന്ന അനുമതി നേടി ഇതുപോലെ ഒറ്റയ്ക്ക് എമിറേറ്റ് വിമാനത്തിൽ എത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends