Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇനി വാട്​സ്​ആപ്​ തന്നെ ധാരാളം... അതിവേഗം വാക്‌സിൻ സ്വീകരിക്കാം; ദുബായിലെ താമസക്കാർക്ക് വാക്​സിനേഷൻ ബുക്ക്​ ചെയ്യാൻ ഇനിമുതൽ വാട്​സ്​ആപ്, 800342 എന്ന നമ്പറിലേക്ക്​ 'ഹായ്​' എന്ന്​ അയച്ചാൽ ബാക്കി എല്ലാം ഓക്കേ!

01 JUNE 2021 01:44 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ പിടിച്ചുനിർത്താൻ ഗൾഫ് രാഷ്ട്രങ്ങൾ വാക്‌സിൻ നിര്ബദ്ധമാക്കിയിരിക്കുകയാണ്. ഡ്രൈവ് ത്രൂ സംവിധാനം ഉൾപ്പടെ ഏർപ്പെടുത്തി യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ വാക്‌സിൻ അതിവേഗം ഏവരിലും നല്കിവരുകയാണ്. എന്നാൽ അതിനേക്കാളേറെ സുതാര്യമായ മാർഗം നൽകി വാക്‌സിനേഷൻ വ്യാപിപ്പിക്കുകയാണ് അധികൃതർ. ദുബായിലെ താമസക്കാർക്ക് വാക്​സിനേഷൻ ബുക്ക്​ ചെയ്യാൻ ഇനിമുതൽ വാട്​സ്​ആപ്​ തന്നെ ധാരാളം. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വളരെ എളുപ്പമായി തന്നെ വാക്‌സിൻ ലഭ്യമാകുന്നതാണ്.

800342 എന്ന നമ്പറിലേക്ക്​ 'ഹായ്​' എന്ന്​ ഇംഗ്ലീഷിൽ ടൈപ്​ ചെയ്​ത്​ അയക്കുന്നതോടെ നിങ്ങളുടെ ബുക്കിങ്​ നടപടികൾ തുടങ്ങുന്നതായിരിക്കും. ദുബായ് ഹെൽത്ത്​ അതോറിറ്റിയാണ്​ സൗകര്യമൊരുക്കിയിരിക്കുന്നത്​. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ്​ പദ്ധതി നടത്തുന്നത്​. വാക്​സിൻ കേന്ദ്രങ്ങളും സമയവും തെരഞ്ഞെടുക്കാൻ ഇതുവഴി സാധിക്കുന്നതാണ്. 24 മണിക്കൂറും സേവനമാണ്​ മറ്റൊരു പ്രത്യേകത എന്നത്. കോവിഡ്​ സംശയങ്ങൾക്ക്​ മറുപടി നൽകാൻ​ വാട്​സ്​ആപ്​ സൗകര്യം നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു. ഇതുവരെ ഒന്നരലക്ഷം പേരാണ്​ ഇതുപയോഗിച്ചത്​. എന്നാൽ, വാക്​സിനേഷൻ ബുക്ക്​ ചെയ്യാൻ ഇതിൽ സൗകര്യം ലഭിച്ചിരുന്നില്ല.

അതേസമയം രാജ്യത്ത്​ നൂറു ശതമാനം വാക്​സിനേഷൻ എന്ന ലക്ഷ്യത്തി‍െൻറ ഭാഗമായാണ്​ പുതിയ സംവിധാനം ഏർപ്പെടുത്തിയത്​. ഇത്​ കൂടുതൽ ആളുകളെ വാക്​സിനെടുക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന്​ കരുതുന്നതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇന്ത്യയിലെ സന്ദർശക വിസക്കാർക്ക്​ വാക്​സിനേഷൻ ഇപ്പോഴും ലഭ്യമല്ല. സമൂഹത്തെ സംരക്ഷിക്കാൻ വാട്​സ്​ആപ്പും​ ഡി.എച്ച്​.എയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും മുൻകാലങ്ങളിലേക്കാൾ സഹകരണത്തിന്​ പ്രാധാന്യം നൽകേണ്ട കാലമാണിതെന്നും ഫേസ്​ബുക്ക്​ മെന മേഖല മാനേജിങ്​ ഡയറക്​ടർ റമിസ്​ ഷെഹാദി വ്യക്തമാക്കി.

എങ്ങനെ ബുക്ക്​ ചെയ്യാം;

800342 എന്ന നമ്പർ ഫോണിലെ കോൺടാക്​ട്​ ലിസ്​റ്റിൽ ചേർത്ത ശേഷം ഈ നമ്പറിലേക്ക്​ ഹായ്​ (Hi) എന്ന്​ മെസേജ്​ ചെയ്യുക. ഉടൻ നിങ്ങൾക്ക്​ നന്ദി അറിയിച്ച്​ മെസേജ്​ തിരിച്ച് വരുന്നതാണ്. ഒപ്പം ഇംഗ്ലീഷോ അറബിയോ ഭാഷ തെരഞ്ഞെടുക്കാനും നിർദേശം ലഭിക്കും. 2 എന്ന മെസേജ്​ റിപ്ളേ ചെയ്യുന്നതോടെ ഇംഗ്ലീഷിൽ വിവിധ ഓപ്​ഷനുകൾ വരുന്നതായിരിക്കും. മൂന്നാം നമ്പറായാണ്​ വാക്​സിനേഷൻ ബുക്കിങ്​.

ആർക്ക്​ വാക്​സിനെടുക്കാൻ കഴിയില്ല എന്നുള്ള അറിയിപ്പും ഇതോടൊപ്പം ലഭിക്കും. വാട്​സ്​ആപ്പിൽ മെഡിക്കൽ റെക്കോഡ്​ നമ്പർ (എം.ആർ.എൻ) രജിസ്​റ്റർ ചെയ്യാനുള്ള നിർദേശം ലഭിക്കുന്നതാണ്. ഇതിനായി ഒരു ലിങ്കും നല്കിയിട്ടുണ്ടാകും. ഈ ലിങ്ക്​ വഴി കയറിയാണ്​ രജിസ്​റ്റർ ചെയ്യേണ്ടേത് തന്നെ​. ഈ ലിങ്കിൽ രജിസ്​റ്റർ ചെയ്​തശേഷം സബ്​മിറ്റ്​ ചെയ്ത ശേഷം mrlinked എന്ന മെസേജ്​ ചെയ്യണം. ഇതിനുശേഷം സെൻററുകളും ഡേറ്റും സമയവും തെരഞ്ഞെടുക്കാനുള്ള ഓപ്​ഷൻ വാട്​സ്​ആപ്പിൽ മെസേജായി ലഭിക്കും. ഇത്​ തെരഞ്ഞെടുക്കുന്നതോടെ കൺഫർമേഷൻ മെസേജ്​ മൊബൈലിൽ എത്തും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends