ദുബായിലെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ സിറ്റി ബാങ്കില്‍ മിനിമം ബാലന്‍സ് 35,000 ദിര്‍ഹമാക്കി ഉയര്‍ത്തി
യുഎഇയിലെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ സിറ്റി ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് തുക 35,000 ദിര്‍ഹമാക്കി ഉയര്‍ത്തി. 35,000 ദിര്‍ഹം മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് മാത്രമെ ഇനി പുതിയ അക്കൗണ്ടുകള്‍ അനുവദിച്ചു നല്കുകയുള്ളുവെന്ന് സിറ്റി ബാങ്ക് വ്യക്തമാക്കി. നിലവില്‍ ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും മിനിമം ബാലന്‍സ് 35,000 ദിര്ഹമാക്കണമെന്ന് ബാങ്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, എത്ര സമയമാണ് ബാങ്ക് ഉപയോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ളത് എന്ന കാര്യം വ്യക്തമല്ല. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്ന് സിറ്റി ബാങ്ക് അവരുടെ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്.
യുഎഇയിലെ പ്രീമിയം ഫിനാന്‍ഷ്യല്‍ സ്ഥാപനം എന്ന നിലയ്ക്ക് ബ്രാന്‍ഡ് ചെയ്യുന്നതിനാണ് ഈ നടപടി എന്നാണ് വിലയിരുത്തലുകള്‍. തങ്ങളുടെ ബിസിനസ് മോഡലിന്റെ ഭാഗമായിട്ടാണ് പുതിയ നടപടിയെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് സാധ്യതയില്ലെന്നുമായിരുന്നു ബാങ്കുമായി മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി. യുഎഇയിലുള്ള ബാങ്ക് ശാഖകള്‍ക്ക് മാത്രമായിരിക്കും നിയമം ബാധകമായിട്ടുള്ളത്. അന്താരാഷ്ട്ര ബാങ്കിംഗ് സ്ഥാപനമായ എച്ച്എസ്ബിസിക്കു പോലും 3,000 ദിര്‍ഹം മതി മിനിമം ബാലന്‍സായി സൂക്ഷിക്കാന്‍. ആ സ്ഥാനത്താണ് സിറ്റി ബാങ്ക് 35,000 ദിര്‍ഹം മിനിമം ബാലന്‍സായി ആവശ്യപ്പെടുന്നത്. 17 രൂപയ്ക്ക് മുകളിലാണ് ഒരു ദിര്‍ഹത്തിന്റെ മൂല്യം. അങ്ങനെ നോക്കിയാല്‍ സിറ്റി ബാങ്കില്‍ അക്കൗണ്ടുള്ള ഒരാള്‍ക്ക് 245,000 രൂപ മിനിമം ബാന്സുണ്ടായിരിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha