Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഉംറ വിസയിലെത്തുന്നവര്‍ ജൂണ്‍ ആറിനുള്ളില്‍ സൗദി വിടണം, മുന്നറിയിപ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം

20 JANUARY 2024 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ഉംറ വിസയിലെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രാലയം. ഈ വിസയിൽ എത്തുന്നവർ ജൂണ്‍ ആറിനുള്ളില്‍ സൗദി വിടണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പരമാവധി 90 ദിവസം വരെ സൗദിയില്‍ തങ്ങാമെങ്കിലും പരമാവധി ജൂണ്‍ ആറ് വരെ മാത്രമാണ് താമസിക്കാന്‍ അനുവാദമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉംറ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രാലയം നല്‍കി.
രാജ്യത്തേക്ക് പ്രവേശിക്കുന്നത് മുതലാണ് കാലാവധി കണക്കാക്കുക.

എന്നാല്‍, ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും ഉംറ വിസക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താറുണ്ട്. പുതുതായി ഉംറ വിസ ലഭിക്കുന്ന തീര്‍ത്ഥാടകര്‍ക്കാണ് നിര്‍ദേശം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് പുതിയ ഓണ്‍ലൈന്‍ വിസകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഇഷ്യു ചെയ്യുന്ന വിസകളില്‍ സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കില്‍ ജൂണ്‍ ആറോ (ദുല്‍ഖഅദ് 29) ഏതാണ് ആദ്യം എത്തുന്നതെങ്കില്‍ അതാണ് പരമാവധി താമസിക്കാനുള്ള കാലയളവെന്ന് വ്യക്തമാക്കുന്നു. അതിന് ശേഷം തിരിച്ചുപോകാത്തവര്‍ക്ക് പിഴ ചുമത്തിയേക്കും. ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും ഏർപ്പെടുത്തുന്നതാണ് നിയന്ത്രണം.

ജൂണില്‍ ഹജ്ജ് നടക്കാനിരിക്കെയാണ് നിര്‍ദേശം. ഹജ്ജിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും മക്കയിലേക്ക് ഹാജിമാര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണിത്. ‌‌ഉംറ വിസ ലഭിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ സൗദിയിലെത്തിയാല്‍ മതിയാവും. ഇതു കഴിഞ്ഞാലാണ് വിസ റദ്ദാവുക. സൗദിയിലെത്തിയാല്‍ 90 ദിവസം വരെ രാജ്യത്ത് കഴിയുകയും ചെയ്യാം. വിസ ഇഷ്യു ചെയ്ത തീയതിക്ക് പകരം സൗദിയില്‍ പ്രവേശിച്ച തീയതി മുതലാണ് ദിവസം കണക്കാക്കുക. പരമാവധി 90 ദിവസം താമസിക്കാം എന്നായിരുന്നു ഇതുവരെയുള്ള ഉംറ വിസകളില്‍ രേഖപ്പെടുത്തിയിരുന്നത്.

പുതുതായി ഉംറക്കെത്തുന്ന തീര്‍ഥാടകരുടെ വിസയില്‍ മടങ്ങേണ്ട അവസാന തീയതിയുള്‍പ്പെടെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച് മുഹറം ഒന്നിനാണ് പുതിയ ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമനുവദിക്കാറ്. ഓണ്‍ലൈന്‍ ഉംറ വിസ എല്ലാവര്‍ക്കും മണിക്കൂറുകള്‍ക്കകം ലഭിക്കും. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്ക് വരാനും എവിടെ നിന്ന് തിരിച്ചുപോകാനും അനുവദിക്കുന്നുണ്ട്.

മാത്രമല്ല മറ്റു വിസകളെ പോലെ വിഎഫ്എസ് കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യുകയും വേണ്ട. പേപ്പര്‍ വിസയും ടിക്കറ്റും പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തിയാല്‍ സൗദിയിലേക്ക് വരാം. എന്നാല്‍ സൗദിയിലേക്ക് വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് അപേക്ഷിക്കുന്ന വ്യക്തി വിഎഫ്എസ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ജനുവരി 26 മുതല്‍ സൗദിയിലെ തൊഴില്‍ വിസകള്‍ക്കും ഈ നടപടി ബാധകമാക്കാനാണ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends