Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

പ്രവാസികളുടെ ബാങ്കിങ് ഇടപാടുകള്‍ തടയപ്പെടും, ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്തവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്, ഏഴരലക്ഷത്തോളം പേർ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും ബാക്കി, അവസാന ദിവസംവരെ കാത്തുനില്‍ക്കരുതെന്ന് നിർദ്ദേശം

03 NOVEMBER 2024 11:20 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ മുഴുവന്‍ പ്രവാസികൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത്. സമയപരിധി അവസാനിക്കുന്നതിന് മുൻപ് പ്രവാസികളെല്ലാം തന്നെ ബയോമെട്രിക് കേന്ദ്രങ്ങളിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ വർഷം അവസാനം രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ അതിനുള്ളില്‍ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ തടയപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2024 ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം അനുവദിച്ചിരിക്കുന്ന സമയം. കുവൈറ്റിലെ ഏഴരലക്ഷത്തോളം പ്രവാസികള്‍ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും ബാക്കിയുണ്ടെന്നാണ് കണക്ക്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 754,852 പ്രവാസികള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ട്. ഇതുവരെ 3,032,971 വ്യക്തികള്‍ ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമയപരിധി അടുക്കുമ്പോള്‍, എല്ലാ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടും എന്നതിനാല്‍ അവസാനത്തേക്ക് വരെ കാത്തുനില്‍ക്കാത്തതാണ് ഉചിതം.

കുവൈറ്റ് പൗരന്മാര്‍ക്ക് രജിസ്‌ട്രേഷന് അനുവദിച്ച നമയപരിധി സെപ്റ്റംബര്‍ അവസാനം വരെയായിരുന്നു. എന്നാല്‍ പ്രവാസികളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് മന്ത്രാലയം അവര്‍ക്ക് ഡിസംബര്‍ 31വരെ സമയം നീട്ടിനല്‍കുകയായിരുന്നു. ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്ത കുവൈറ്റ് പൗരന്മാരുടെ എല്ലാ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകളിലും 'ബ്ലോക്ക്' ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അവര്‍ക്ക് സുരക്ഷാ ഡയറക്ടറേറ്റ് സന്ദര്‍ശിച്ച് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്. ബയോമെട്രിക്‌സ് പൂര്‍ത്തിയായാലുടന്‍ ബ്ലോക്ക് നീക്കം ചെയ്യും.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ്, പേഴ്‌സണല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹവല്ലി, ഫര്‍വാനിയ, അഹമ്മദി, മുബാറക് അല്‍ കബീര്‍, ജഹ്റ എന്നീ ഗവര്‍ണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റുകള്‍, അലി സബാഹ് അല്‍ സാലിം, ജഹ്റ ഏരിയ എന്നിവിടങ്ങളിലെ കോര്‍പറേറ്റ് വിരലടയാളത്തിനുള്ള പേഴ്‌സണല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ എവിടെ എത്തിയാലും രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കുമെന്നും ലെഫ്റ്റനന്റ് കേണല്‍ താമര്‍ ദഖിന്‍ അല്‍ മുതൈരി അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യേണ്ട താമസക്കാര്‍ക്ക് സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ 'സഹല്‍' വഴിയോ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം 'മത്താ' വഴിയോ സൗകര്യപ്രദമായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് രജിസ്‌ട്രേഷന് എത്തുന്നവര്‍ മുന്‍കൂട്ടി ഒരു അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന് ലെഫ്റ്റനന്റ് കേണല്‍ അല്‍ മുതൈരിപറഞ്ഞു. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കാതെ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ സാധ്യമാകില്ല.

അതേസമയം, പുതിയ വിസകള്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനിടയിലും കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കഴിഞ്ഞ മാസങ്ങളില്‍ 2.9% വര്‍ധിച്ചതായി റിപ്പോര്‍ട്ട്. തൊഴിലാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രവാസികള്‍ തന്നെയാണ് ഒന്നാം സ്ഥാനത്തെത്ത് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പ്രവാസി ജീവനക്കാരുടെ എണ്ണം 2023 ജൂണില്‍ 16.4 ലക്ഷം ആയിരുന്നത് ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ 16.8 ലക്ഷമായി വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യക്കാര്‍ തന്നെയാണ് പ്രവാസി ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശ ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍ ഈജിപ്തില്‍ നിന്നുള്ളവരാണ്. കുവൈറ്റിലെ ജനസംഖ്യ 49 ലക്ഷം കവിയുമെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. ആകെ ജനസംഖ്യയില്‍ 33 ലക്ഷം പേര്‍ വിദേശികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (7 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (7 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (8 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (8 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (11 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (12 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (12 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (12 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (12 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (12 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (13 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (13 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (13 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (13 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (15 hours ago)

Malayali Vartha Recommends