Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

അവഗണന വിമാനസര്‍വീസിലും

30 OCTOBER 2012 03:28 AM IST
പ്രസന്നകുമാര്‍

അവഗണന വിമാനസര്‍വീസിലും

കേന്ദ്രം എന്നും കേരളത്തെ അവഗണിച്ചിട്ടേയുള്ളൂ, കേരളത്തോടുള്ള ചിറ്റമ്മനയം തുടര്‍ക്കഥയാണ്‌. കോണ്‍ഗ്രസ്‌ ഭരിച്ചാലും ബി.ജെ.പി ഭരിച്ചാലും അവിയല്‍ പാര്‍ട്ടികള്‍ ചേര്‍ന്നു ഭരിച്ചാലും ഫലം വേറിട്ടല്ല. ഒരു പക്ഷേ, കേരളം ഒരു കാര്യത്തിലും ഒന്നിക്കില്ലെന്നുള്ള തോന്നലാകാം കേന്ദ്രസര്‍ക്കാരുകളുടെ ബലം. ഇന്ത്യ എന്ന രാജ്യം തമിഴ്‌നാട്ടില്‍ വന്നവസാനിക്കുകയാണോ എന്നുപോലും തോന്നുന്ന പ്രതീതി ചിലപ്പോഴെങ്കിലും ഉണ്ടാകാം. അത്രയ്‌ക്കും അവഗണന.

റോഡ്‌, റെയില്‍വേ, വിമാനസര്‍വീസ്‌, ഫാക്‌ടറികള്‍, വ്യവസായം, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലൊക്കെ നമ്മെ അവഗണിച്ചിട്ടുണ്ടെന്നുള്ളതു വസ്‌തുതയാണ്‌. എന്തിന്‌? ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലും കേരളത്തെ മിക്കപ്പോഴും ക്രൂരമായി അവഗണിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരുടെയും പിന്തുണയോടെ കേന്ദ്രം ഭരിച്ചിരുന്നപ്പോഴും ഈ അവഗണനയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും ചന്ദ്രശേഖരനുമൊക്കെ അങ്ങനെ കേന്ദ്രം ഭരിച്ചിരുന്ന പ്രധാനമന്ത്രിമാരായിരുന്നു. ഒന്നാം യു.പി.എയുടെ കാലത്തും കേരളത്തിലെ മുഴുവന്‍ എം.പിമാരും മന്‍മോഹന്‍സിംഗിനെ പിന്തുണച്ചിരുന്നു.
സത്യത്തില്‍, കേരളത്തെ ഒരു സംസ്ഥാനമായി പരിഗണിച്ചു തുടങ്ങിയതു മന്‍മോഹന്‍സിംഗ്‌ മന്ത്രിസഭയാണ്‌. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചിട്ടും സംസ്ഥാനത്ത്‌ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലായിരുന്നിട്ടും കേന്ദ്രം കേരളത്തെ കാര്യമായി സഹായിച്ചിരുന്നു. എന്നു മാത്രമല്ല ഇക്കാര്യത്തില്‍ സര്‍വകാല റിക്കാര്‍ഡ്‌ തന്നെയായിരുന്നു. നിരവധി കേന്ദ്ര പദ്ധതികള്‍ കേരളത്തിനു വേണ്ടി പ്രഖ്യാപിക്കുകയും നടപ്പാക്കിത്തുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌. എല്‍.എന്‍.ജി ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കാസര്‍കോട്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവ മന്‍മോഹന്‍ സിംഗ്‌ മന്ത്രിസഭയുടെ സഹായം വഴി ലഭിച്ചിട്ടുള്ളവയാണ്‌.
എന്തായാലും അടുത്തകാലത്തായി കേരളീയര്‍ക്കു കേന്ദ്രത്തോടുള്ള താത്‌പര്യം വര്‍ധിച്ചുവരികയാണ്‌. കേരളവും കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണെന്നുള്ള ബോധ്യം മലയാളികള്‍ക്കുണ്ടായിരിക്കുന്നു. അതുവഴി നമ്മുടെ ആത്മവിശ്വാസവും വര്‍ധിച്ചിരിക്കുന്നു. എമേര്‍ജിംഗ്‌ കേരളയുടെ ഉദ്‌ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയെത്തി കേരളത്തോടൊപ്പം കേന്ദ്രം വികസന കാര്യങ്ങളിലുണ്ടാകുമെന്നുള്ള വാഗ്‌ദാനം കൂടിയായപ്പോള്‍ ജനങ്ങളുടെ ശുഭപ്രതീക്ഷ ബലപ്പെടുകയായിരുന്നു. ഐ.ഐ.ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വളരെവേഗം കേരളത്തിലെത്തുന്നെന്നുള്ള വിശ്വാസം ശക്തിപ്പെട്ടിരിക്കുന്നു.
പക്ഷേ, ഇതിനിടയിലാണ്‌ എയര്‍ ഇന്ത്യ കേരളത്തിനു മേല്‍ വെള്ളിടിയായി പതിച്ചത്‌. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ്‌ നാടുകളിലേക്കു സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്ന വിമാനങ്ങളത്രയും ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. അതുവഴി ഗള്‍ഫ്‌ നാടുകളില്‍ നിന്നുള്ളവരും ഗള്‍ഫ്‌ നാടുകളിലേക്കുള്ളവരുമായ മലയാളി യാത്രക്കാര്‍ സ്‌തംഭിച്ചുപോയി. എണ്ണിത്തിട്ടപ്പെടുത്തിയ മട്ടിലുള്ള അവധി ദിവസങ്ങളുമായി വീടുകളിലേക്കു തിരിക്കുന്നവരും മടങ്ങുന്നവരും ധര്‍മസങ്കടത്തിലായി. മാസങ്ങള്‍ക്കു മുമ്പേ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്‌തു കാത്തിരുന്നവര്‍ക്കു വഴിയാധാരം. പലരുടെയും ജോലി തന്നെ അവതാളത്തിലായി. സത്യത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരെ വഞ്ചിക്കുകയായിരുന്നു; അതിക്രൂരമായി തന്നെ.
വകുപ്പുമന്ത്രി വിമാനങ്ങള്‍ മുഴുവന്‍ സ്വന്തം സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്കു മാറ്റിയതാണ്‌ ഈ റദ്ദാക്കലിനുള്ള കാരണം. ഒരു കേന്ദ്രമന്ത്രിയ്‌ക്കിങ്ങനെ ചെയ്യാമോ? വെറും പ്രാദേശിക ചിന്താഗതി. കേന്ദ്രമന്ത്രിമാര്‍ ഇന്ത്യയെ മുഴുവന്‍ ഒന്നുപോലെ കാണേണ്ടതല്ലേ? അതോ കേരളത്തോടെന്തു ചെയ്‌താലും കുഴപ്പമില്ലെന്നുള്ള ഹുങ്കാണോ? എന്തായാലും കേരളമന്ത്രിസഭയും രാഷ്‌ട്രീയ കക്ഷികളും ശക്തമായി പ്രതികരിച്ചതോടെ റദ്ദാക്കപ്പെട്ട റൂട്ടുകളില്‍ വീണ്ടും എയര്‍ ഇന്ത്യ സര്‍വീസ്‌ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്‌. കേരളത്തിന്റെ സംഘടിത ശബ്‌ദത്തിനുള്ള അംഗീകാരം.
എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ തീര്‍ത്തും മോശമാണ്‌. മിക്കപ്പോഴും സമരങ്ങളാണ്‌. ഒരു നിജവും നിത്യവുമില്ലാത്ത അവസ്ഥ. ലക്ഷങ്ങള്‍ ശ മ്പളം കിട്ടുന്ന പൈലറ്റുമാര്‍ രണ്ടു മാസത്തോളം സമരത്തിലായിരുന്നു. എയര്‍ ഇന്ത്യയുടെ പ്രധാന വരുമാന സ്രോതസ്‌ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ്‌ സര്‍വീസുകളാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (44 minutes ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (1 hour ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (1 hour ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (1 hour ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (1 hour ago)

മാഞ്ചസ്റ്ററിന് ജയം  (1 hour ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (2 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (2 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (2 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (2 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (3 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (3 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (3 hours ago)

Malayali Vartha Recommends