Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കാര്‍ഗോ പ്രതിസന്ധി മറികടന്നു: കെട്ടിക്കിടന്ന പാര്‍സലുകള്‍ കാര്‍ഗോ കമ്പനികള്‍ നികുതിയടച്ച് ഏറ്റെടുത്തു

16 JULY 2017 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

നാട്ടിലേക്ക് കാര്‍ഗോ വഴി സമ്മാനങ്ങളും മറ്റും അയക്കുന്നതിന് 41 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനെതുടര്‍ന്ന് ഇന്ത്യയിലെ വിമാനത്താവളത്തില്‍ കെട്ടിക്കിടന്ന പാര്‍സലുകള്‍ വിവിധ കാര്‍ഗോ കമ്പനികള്‍ നികുതിയടച്ച് ഏറ്റെടുത്തു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ കല്യാണ ആവശ്യങ്ങള്‍ക്കായും മറ്റും അയച്ച 500 ടണ്ണിലേറെ പാര്‍സലുകളാണ് ഡല്‍ഹിയിലും മുംബൈയിലും കെട്ടിക്കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും അതത് കമ്പനികള്‍ നികുതിയടച്ച് ഏറ്റെടുത്തതായും ഒരാഴ്ചക്കകം ഇത് ബന്ധപ്പെട്ട മേല്‍വിലാസങ്ങളില്‍ എത്തുമെന്നും ഇന്ത്യന്‍ കൊറിയേഴ്‌സ് ആന്റ് കാര്‍ഗോ അസോസിയേഷന്‍ പറയുന്നു. 70 ടണ്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് ഒരാഴ്ചക്കകം ഏറ്റെടുക്കും.

മൂന്നു കോടിയോളം രൂപയാണ് വിവിധ കമ്പനികള്‍ പുതിയ നികുതിയായി അടച്ചത്. ഈ നികുതി പാര്‍സലുകള്‍ വീടുകളില്‍ സ്വീകരിക്കുന്നവര്‍ നല്‍കേണ്ടി വരും. 30 കിലോ പാര്‍സലുകള്‍ക്ക് ശരാശരി 3500-4000 രൂപയാണ് നികുതി വന്നത്. പ്രവാസികള്‍ക്ക് നികുതിയില്ലാതെ വീട്ടിലേക്ക് 20,000 രൂപയുടെ സാധനങ്ങള്‍ അയക്കാന്‍ 23 വര്‍ഷം മുമ്പ് അനുവദിച്ച സൗകര്യം ഇക്കഴിഞ്ഞ ജൂണ്‍ 30ന് അര്‍ധരാത്രിയാണ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചത്.



പകരം 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി, മൂന്നു ശതമാനം സെസ് എന്നിങ്ങനെ മൊത്തം 41 ശതമാനം നികുതിയടക്കാനും ഉത്തരവിട്ടു. ഈ ഉത്തരവ് വന്ന ശേഷം പുതിയ പാര്‍സലുകള്‍ എടുക്കുന്നത് കമ്പനികള്‍ നിര്‍ത്തിവെച്ചെങ്കിലും അതിന് മുമ്പയച്ച 500 ലേറെ ടണ്‍ വസ്തുക്കളും നികുതിയുടെ പേരില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പിടിച്ചുവെക്കപ്പെട്ടു.

ഇത് വിട്ടുകിട്ടാനായി കാര്‍ഗോ കമ്പനി ഉടമകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കേസില്‍ തീര്‍പ്പ് വൈകിയ സാഹചര്യത്തിലാണ് നികുതിയടച്ച് പാര്‍സലുകള്‍ ഏറ്റെടുക്കാന്‍ 64 സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇന്ത്യന്‍ കൊറിയേഴ്‌സ് ആന്റ് കാര്‍ഗോ അസോസിയേഷന്‍ തീരുമാനിച്ചത്.

കോടതി തീരുമാനം വരും വരെ കാത്തിരുന്നാല്‍ പാര്‍സലുകള്‍ നശിക്കാന്‍ സാധ്യതയുള്ളതിനാലും വിമാനത്താവളത്തില്‍ വന്‍തുക ചരക്ക് സൂക്ഷിപ്പ് വാടക നല്‍കേണ്ടി വരുന്നതിനാലുമാണ് നികുതിയടച്ച് ഏറ്റെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കിലോഗ്രാമിന് ദിവസം മൂന്നു രൂപയാണ് ചരക്ക് സൂക്ഷിപ്പിന് നല്‍കേണ്ടത്. ഇതിന് കഴിഞ്ഞ 12ാം തീയതി വരെ ഇളവ് നല്‍കിയിരുന്നു.

അതേസമയം പ്രധാനമായും സാധാരണക്കാര്‍ ആഘോഷ സമയങ്ങളിലും മറ്റും വീട്ടിലേക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റു സമ്മാനങ്ങളും അയക്കാന്‍ ആശ്രയിച്ചിരുന്ന ഡോര്‍ ടു ഡോര്‍ കാര്‍ഗോ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന പുതിയ നികുതി നിര്‍ദേശത്തിനെതിരെ നിയമ പേരാട്ടം അസോസിയേഷന്‍ തുടരും.



വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അസോസിയേഷന്‍ പ്രതിനിധികള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവര്‍ കേന്ദ്ര മന്ത്രിമാരെയും കേരളത്തില്‍ നിന്നുള്ള എം.പിമാരെയു കാണും. സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി അഭിഭാഷകരുമായും ചര്‍ച്ച നടത്തും

നികുതിയടച്ച് കാര്‍ഗോ അയക്കാം

കേന്ദ്ര സര്‍ക്കാര്‍ വന്‍ നികുതി ചുമത്തിയതിനെ തുടര്‍ന്ന് പാര്‍സലുകള്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവെച്ചത് കാര്‍ഗോ കമ്പനികള്‍ പുനരാംരംഭിച്ചു. കിലോഗ്രാമിന് യു.എ.ഇയില്‍ 11 ദിര്‍ഹവും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ സമാനമായ തുകയുമാണ് മുമ്പത്തെപോലെ കൊറിയര്‍ നിരക്കായി ഈടാക്കുന്നതെങ്കിലും 41 ശതമാനം നികുതികൂടി അടക്കേണ്ടിവരുമെന്ന് ഉപഭോക്താവിനെ അറിയിച്ചശേഷമാണ് പാര്‍സലുകള്‍ ഏറ്റെടുക്കുന്നത്.

വീടുകളിലെത്തിക്കുമ്പോള്‍ നികുതിയടച്ച കസ്റ്റംസ് രശീതി ഉപഭോക്താവിന് നല്‍കും. അതിന് മുമ്പ് ബന്ധപ്പെട്ട കസ്റ്റംസ് കേന്ദ്രങ്ങളില്‍ അടച്ച നികുതി എത്രയാണെന്ന് ഉപഭോക്താക്കളെ ഫോണില്‍ അറിയിക്കുമെന്നും ഇന്ത്യന്‍ കൊറിയേഴ്‌സ് ആന്റ് കാര്‍ഗോ അസോസിയേഷന്‍ വക്താക്കള്‍ അറിയിച്ചു. ഈ തുക കാര്‍ഗോ അയച്ച രാജ്യത്തോ സ്വീകരിക്കുന്ന ഇടത്തോ അടക്കാന്‍ സൗകര്യമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (35 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (37 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends