Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സലാല ലക്ഷ്യമാക്കി ചുഴലി കൊടുങ്കാറ്റ് നീങ്ങുമ്പോൾ കരുതലോടെ ഒമാൻ ഭരണകൂടവും ജനങ്ങളും; ഭക്ഷണ സാധനങ്ങൾ കരുതി വയ്ക്കാൻ ജനങ്ങൾ: ഭയപ്പെടാനില്ലെന്നും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് സർക്കാരും

24 MAY 2018 09:24 AM IST
മലയാളി വാര്‍ത്ത

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നു ചുഴലിക്കാറ്റായി മാറിയ ന്യൂനമര്‍ദ്ദം ഒമാൻ, യമൻ തീരത്ത് ഇന്ന് രാത്രി പത്ത് മണിയോടെ കാറ്റഗറി-1 കൊടുങ്കാറ്റായി മാറുമെന്നും ഒമാനെ പിടിച്ചു കുലുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സലാല ലക്ഷ്യമാക്കിയാണ് കാറ്റ് നീങ്ങുന്നത്.  വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകും എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ‘സാഗറി’നുപിന്നാലെ രൂപപ്പെടുന്ന ഈ ചുഴലിക്കാറ്റിന് ‘മേകുനു’ എന്നാണ് പേരിട്ടിരിക്കുന്നത്.

ലക്ഷദ്വീപിന് പടിഞ്ഞാറും മാലദ്വീപിന് വടക്കുപടിഞ്ഞാറുമായിട്ടാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇപ്പോള്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലാണ് ഇതിന്റെ സ്ഥാനം. ഇതിപ്പോള്‍ വടക്കുപടിഞ്ഞാറേക്കാണ് സഞ്ചരിക്കുന്നത്.

അറബിക്കടലിന്റെ തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകള്‍ പ്രക്ഷുബ്ധമായതിനാല്‍ 26 വരെ ഇവിടേക്കോ പരിസരത്തേക്കോ മീന്‍പിടിക്കാന്‍ പോകരുതെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തുള്ള സമുദ്രമേഖലയാണിത്. തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കും. 23 മുതല്‍ 26 വരെ മധ്യപടിഞ്ഞാറന്‍ അറബിക്കടലും പ്രക്ഷുബ്ധമാവും.

മെയ് മാസം ചുഴലിക്കാറ്റുകളുടെ മാസമെന്നാണ് അറിയപ്പെടുന്നത്. ഇക്കാലത്ത് അറബിക്കടലില്‍ നിരന്തരം ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കും. സാഗര്‍ ചുഴലിക്കാറ്റ് സജീവമായിരിക്കുമ്പോഴാണ് ഏതാണ്ട് അതേ മേഖലയില്‍ത്തന്നെ മറ്റൊരു ന്യൂനമര്‍ദവും കൂടി രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം സൊമാലിയയിലേക്ക് കടന്ന സാഗര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായിക്കഴിഞ്ഞു.

അറബിക്കടലിലെ ന്യൂനമര്‍ദം കാരണം കാറ്റിന്റെ ഗതിമാറുന്നതിനാല്‍ കേരളത്തില്‍ രണ്ടുദിവസം മഴ കുറയാനാണ് സാധ്യതയെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

ഈ ദിവസങ്ങളില്‍ അങ്ങിങ്ങായി മാത്രമേ മഴയുണ്ടാവൂ. എന്നാല്‍, 24 മുതല്‍ വീണ്ടും മഴകൂടും. കേരളത്തില്‍ ഇതുവരെ വേനല്‍മഴ 26 ശതമാനം അധികം കിട്ടിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നുനാലു ദിവസത്തിനുള്ളില്‍ ആന്‍ഡമാനില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 29-നാണ് കാലവര്‍ഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

അതത് മേഖലകളിലെ സ്‌പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കല്‍ സെന്ററാണ് ചുഴലിക്കാറ്റിന് പേരിടുന്നത്. ആ മേഖലയിലെ വിവിധ രാജ്യങ്ങള്‍ നിര്‍ദേശിച്ച പേരുകളുടെ പട്ടിക നേരത്തേ തയ്യാറാക്കും. ഇതിനുമുന്‍പുണ്ടായ കാറ്റിന് ഇന്ത്യ നിര്‍ദേശിച്ച ‘സാഗര്‍’ എന്ന പേരാണ് സ്വീകരിച്ചത്. അടുത്ത ഊഴമുള്ള മാലദ്വീപാണ് ‘മേകുനു’ എന്നപേര് നിര്‍ദേശിച്ചത്.

സലാലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സലാലയിലെ നഴ്‌സുമാരോട് ഡ്യൂട്ടിക്ക് വരുമ്ബോള്‍ രണ്ട് ദിവസം താമസിക്കാനുള്ള വസ്ത്രം കൂടി കരുതാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പൊലീസിനും ഫയര്‍ ഫോഴ്‌സിനും ആശുപത്രി ജീവനക്കാര്‍ക്കും അവധി നിഷേധിച്ചു.

കൊടുങ്കാറ്റ് വന്നു പോകുന്നത് വരെ അടിയന്തിര സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കടകളില്‍ മെഴുകുതിരിയും ബ്രെഡും മിനറല്‍ വാട്ടറും ലഭ്യമല്ല. ഏത് നിമിഷവും ആഞ്ഞഅ വീശിയേക്കാവുന്ന ചുഴലിക്കാറ്റിനെ നേരിടാന്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ തന്നെ ഒമാന്‍ നടത്തുന്നുണ്ട്.

ഇന്ന് മുതല്‍ കൊടുങ്കാറ്റിന്റെ പരിണിത ഫലങ്ങള്‍ ദോഫര്‍, വുസ്താ തീരങ്ങളില്‍ അനുഭവപ്പെട്ടേക്കും. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിന്റെ പരിസരത്തും ലക്ഷദ്വീപിനും മാലി ദ്വീപിനും പടിഞ്ഞാറു ഭാഗത്തിനും അറേബ്യന്‍ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള അറബിക്കടല്‍ 26 വരെ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പരിസരത്തും ലക്ഷദ്വീപിനും മാലി ദ്വീപിനും പടിഞ്ഞാറു ഭാഗത്തിനും അറേബ്യന്‍ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള അറബിക്കടലിലും മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.

ഇതിനു മെയ്‌ 26 ഉച്ചയ്ക്കു രണ്ടു വരെ പ്രാബല്യം ഉണ്ടായിരിക്കും. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഹാര്‍ബറുകളിലും മുന്നറിയിപ്പു നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (4 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (5 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (5 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (5 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (5 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (5 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (7 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (7 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (8 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (9 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (10 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (10 hours ago)

Malayali Vartha Recommends