ഒട്ടകങ്ങളില്‍ നിന്നുള്ള വൈറസ് ബാധ ഭീതിയിൽ ദുബായ്; 78 കാരനായ വൃദ്ധനിൽ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു

ദുബായിൽ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. 78 വയസ്സുള്ള ഒരു വൃദ്ധനിലാണ് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. അതേസമയം ദുബായിൽ 2018 ലെ ആദ്യ മെര്‍സ് വൈറസ് ബാധയാണ് സ്ഥിതീകരിച്ചിരിക്കുന്നത്.
'മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രം കൊറോണ വൈറസ്' അഥവാ ഒട്ടകപനി എന്നാണ് ഈ വൈറസിനെ അറിയപ്പെടുന്നത്. ഒട്ടകങ്ങളില്‍ നിന്നാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ശ്വാസകോശത്തെയാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുക.
2018 ല്‍ ഇതുവരെ അറബ് മേഖലയില്‍ 16 മെര്‍സ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 14 രോഗികളും സൗദി അറേബ്യയിലാണ്. യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച വൃദ്ധന് സൗദിയിലെ ഗയാതിയില്‍ ഒട്ടക ഫാം ഉണ്ടായിരുന്നു. ഇവിടെ ഇദ്ദേഹം സ്ഥിരം സന്ദര്‍ശകനായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്കും പടരാന്‍ സാധ്യതയുള്ളതിനാല്‍ വൃദ്ധന്‍ അതീവ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha



























