ശീതീകരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ അണുബാധ; നാല് ഇന്ത്യന്‍ കമ്പനികൾക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി

ജിദ്ദയിൽ ശീതീകരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയ മലിനീകരണം കാരണം നാല് ഇന്ത്യന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മിര്‍ഹ എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, എം കെ ഓവര്‍സീസ് പ്രൈവറ് ലിമിറ്റഡ്, എച് എം എ അഗ്രോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഫ്രിഗ്രിയോ കണ്‍സര്‍വ അല്ലാന പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇന്ത്യന്‍ കമ്പനികളുടെ ഫ്രോസണ്‍ മാംസങ്ങള്‍ക്കാണ് വിലക്ക്.
ഈ കമ്പനികളുടെ ശീതീകരിച്ച മാംസം ഉല്‍പ്പന്നങ്ങളില്‍ E. coli 0157 ബാക്ടീരിയ മൂലമുള്ള അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് വിഭാഗം വിലക്ക് തീരുമാനിച്ചത്. ബാക്ടീരിയ മൂലമുള്ള മലിനീകരണം ഇവരുടെ ഉല്‍പ്പന്നങ്ങളില്‍ ആവര്‍ത്തിച്ചു ഉണ്ടാകുന്നതായി ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് വിഭാഗം ചൂണ്ടി കാട്ടി.
നാല് കമ്പനികളും സൗദി അറേബ്യയിലേക്ക് കയറ്റി അയക്കുന്ന മാംസത്തിലെ മലിനീകരണം സംബന്ധിച്ചുള്ള മൈക്രോബയോളോജിക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യന്‍ അതോറിറ്റികള്‍ സമര്‍പ്പിക്കുന്നത് വരെ വിലക്ക് തുടരുമെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അതോറിറ്റി അറിയിച്ചു. അതോടൊപ്പം E. coli 0157 ബാക്ടീരിയ മൂലമുള്ള മലിനീകരണം തടയാന്‍ കൈക്കൊള്ളുന്ന നടപടികളും സമര്‍പ്പിക്കണം.
മിര്‍ഹ എക്സ്പോര്‍ട്ടേഴ്‌സ് മാംസം ഇതിനകം തിരിച്ചയച്ചു കഴിഞ്ഞതായും മറ്റുള്ളവരുടെ ഉല്‍പ്പന്നങ്ങള്‍ വ്യാഴാഴ്ചയ്ക്കു ശേഷം തിരിച്ചയക്കുമെന്നും ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha



























