Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സൗദ് അറേബ്യ, ബഹറിന്‍, യു.എ.ഇ, ഈജിപ്ത് എന്നീ അയല്‍ക്കാര്‍ ഒറ്റക്കെട്ടായി നേരിട്ടപ്പോഴും ഖത്തര്‍ കുലുങ്ങിയില്ല; തലകുനിക്കാതെ ഉപരോധത്തെ നേരിടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു

04 JUNE 2018 02:02 PM IST
മലയാളി വാര്‍ത്ത

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ജൂണ്‍ അഞ്ചിന് ഒരു വര്‍ഷം ആകുമ്പോഴും ജനങ്ങളെ കാര്യമായ തോതില്‍ ബാധിയ്ക്കാതെ കൊണ്ടുപോകുന്നതിന് ഖത്തര്‍ അമീറിന് കഴിഞ്ഞിട്ടുണ്ട്. 2017 ജൂണ്‍ അഞ്ചിനായിരുന്നു നാല് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഇത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഒരു നടപടിയും ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയാവാമെന്ന ഖത്തറിന്റെ നിലപാടിനോട് പ്രതികരിക്കാന്‍ ഉപരോധ രാഷ്ട്രങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

സൗദ് അറേബ്യ, ബഹറിന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളാണ് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഖത്തര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഖത്തറിലേയ്ക്കുള്ള വ്യോമനാവിക ഗതാഗത മേഖലകള്‍ ഇവര്‍ കൊട്ടിയടച്ചു. ഖത്തറിലേയ്ക്കുള്ള ഭക്ഷ്യധാന്യ വിതരണശൃംഖലകള്‍ക്ക് തടസം നേരിട്ടു. അതിനെയെല്ലാം ഖത്തര്‍ അതിജീവിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ഉറപ്പുതന്നാല്‍ ഉപരോധം പിന്‍വലിയ്ക്കാമെന്ന് സൗദി ആവശ്യപ്പെട്ടെങ്കിലും ഖത്തര്‍ സൗദിയുടെ ഈ ആവശ്യം തള്ളി. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഖത്തറില്‍ ഭക്ഷ്യക്ഷാമം ചെറിയതോതില്‍ അനുഭവപ്പെട്ടു തുടങ്ങി. എന്നാല്‍ ഇതിനെതിരെ പോരാടാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇതിനിടെ ഖത്തറിന് പിന്തുണയുമായി അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ രംഗത്ത് വന്നു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപണത്തെ തുടര്‍ന്ന് അല്‍ജസീറയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് തുടങ്ങി 13 ആവശ്യങ്ങള്‍ സൗദി മുന്നോട്ട് വെച്ചു. ഇവ അംഗീകരിച്ചാല്‍ ഉപരോധം പിന്‍വലിയ്ക്കാമെന്ന് സൗദിയും സഖ്യരാഷ്ട്രങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ ഖത്തര്‍ ഇതെല്ലാം നിരാകരിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതോടെ ഭക്ഷ്യവസ്തുക്കളുമായി നിരവധി ട്രക്കുകള്‍ അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇതോടെ ഇറാന്‍ സഹായ ഹസ്തവുമായെത്തി. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇറാനിലെ യൂനിയന്‍ ചെയര്‍മാന്‍ റസാ നൂറാനിയാണ് ഇറാന്‍ ഖത്തറിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്ന് അറിയിച്ചത്. കപ്പല്‍ മാര്‍ഗം ഇറാനില്‍ നിന്നു ഭക്ഷ്യ വസ്തുക്കള്‍ ഖത്തറിലെത്താന്‍ വെറും 12 മണിക്കൂര്‍ മതി.

ഉപരോധം എല്ലാ മേഖലകളിലേയ്ക്കും വ്യാപിച്ചതോടെ അമേരിക്കയും കുവൈറ്റും പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഭീകരവാദത്തിനെതിരായ ഖത്തറിന്റെ പോരാട്ടത്തെ പ്രശംസിച്ച ട്രംപ് മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) പിന്തുണ വേണമെന്നും പറഞ്ഞു.

ഇതിനിടെ പ്രശ്‌നം യു.എന്നിലുമെത്തി. അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ഏകപക്ഷീയവും മേഖലയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (5 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (6 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (6 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (7 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (7 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (7 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (7 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (9 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (9 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (10 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (11 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (12 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends