ബ്രസീലിലെ നാഷ്ണല്‍ മ്യൂസിയത്തിൽ വൻ തീപ്പിടത്തം; അപ്രതീക്ഷിത അപകടത്തിനിടെ വെണ്ണീറായവയിൽ ഇരുന്നൂറു വർഷത്തോളം പഴക്കമുള്ള വിജ്ഞാനശേഖരങ്ങളും

ബ്രസീലിലെ റിയോ ഡി ജനീറോയിൽ മറകാന ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപത്തു സ്ഥിതിചെയ്യുന്ന നാഷ്ണല്‍ മ്യൂസിയത്തിൽ വൻ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. ഇരുന്നൂറു വർഷത്തോളം പഴക്കമുള്ള നിരവധി നിർണ്ണായക വിജ്ഞാനശേഖരങ്ങളുൾപ്പടെയുള്ളവ അപ്രതീക്ഷിത തീപിടിത്തത്തിൽ കത്തിച്ചാമ്പലായി.
മ്യൂസിയത്തിനുള്ളില്‍ ഞായറാഴ്ച രാത്രിയാണു തീ പടര്‍ന്നത്. ഗ്രീക്ക്-റോമന്‍ കാലഘട്ടത്തിലെയും പുരാതന ഈജിപ്തിലെയും കൗതുകവസ്തുക്കള്‍ മുതല്‍ ബ്രസീലില്‍നിന്നു കണ്ടെടുത്ത ഏറ്റവും പഴക്കമേറിയ മനുഷ്യഫോസിലും ദിനോസറിന്‍റെ ഫോസിലും ഉല്‍ക്കാശിലയുമുള്‍പ്പെടെ കത്തിനശിച്ചു.
ചരിത്രം, നരവംശശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട അപൂര്‍വവസ്തുക്കളുടെ വന്‍ശേഖരമാണ് 1818 ല്‍ സ്ഥാപിച്ച മ്യൂസിയത്തിലുണ്ടായിരുന്നത്. പോര്‍ച്ചുഗീസ് രാജകുടുംബത്തിന്‍റെ പഴയ കൊട്ടാരമാണു മ്യൂസിയമാക്കി മാറ്റിയെടുത്തിരുന്നത്. നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായതെന്ന് ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























