ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റിന് സാധ്യത; ജപ്പാനിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അപകടമേഖലകളില്‍ നിന്ന് ഒഴിയണമെന്നും അധികൃതരുടെ മുന്നറിയിപ്പ്

ജപ്പാനിൽ അതിശക്തമായ കാറ്റിനും, കനത്ത മഴയ്ക്കും വേഗതയേറിയ കൊടുങ്കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റായ ടൈഫൂണ്‍ ജെബി ആഞ്ഞടിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകളോട് അപകടമേഖലകളില്‍ നിന്ന് താമസം മാറാന്‍ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അപകടമേഖലകളില്‍ നിന്ന് മാറാനും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നിര്‍ദ്ദേശിച്ചു.
മണിക്കൂറിൽ 162 വേഗതയില്‍ ആഞ്ഞടിക്കുന്ന ജെബി ശക്തമായ കൊടുങ്കാറ്റെന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. പശ്ചിമ ജപ്പാനിലെ മൂന്ന് ലക്ഷത്തിലധികം ആളുകളോടും തീരദേശനഗരമായ കോബില്‍ നിന്ന് 280000 പേരോടും, ഉടന്‍ തന്നെ വീടുകളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മാറ്റിപാര്‍പ്പിക്കാന്‍ 1500ലധികം കേന്ദ്രങ്ങളും സജ്ജമാക്കുന്നുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളടക്കം 600 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സുരക്ഷിതമായ കാരണങ്ങളാല്‍ സ്‌കൂളുകളും കൊളേജുകളും അടച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























