അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേര്‍ ആക്രമണം... സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കുനേരെ നടന്ന ചാവേറാക്രമണത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹെല്‍മണ്ട് പ്രവിശ്യയിലെ ലെഷ്‌കര്‍ ഗാഹിലാണ് സംഭവമുണ്ടായത്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി സേലം മുഹമ്മദ് അചികേസിയെ ലക്ഷ്യം വെച്ചാണ് ആക്രമണമുണ്ടായത്.
ചാവേര്‍ സ്വയം പെട്ടത്തെറിച്ചതോടെ സംഭവസ്ഥലത്ത് വച്ച് തന്നെ അച്‌കേസി കൊല്ലപ്പെട്ടു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനു ഏറെ സ്വാധീനമുള്ള പ്രദേശമാണ് ഹെല്‍മണ്ട്.
"
https://www.facebook.com/Malayalivartha
























