അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; ജന്മദിനാഘോഷത്തിനിടെ കൗമാരക്കാരൻ വെടിവച്ചു കൊലപ്പെടുത്തിയത് നാലു പേരെ
സൗത്ത് ടെക്സസില്‍ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പ്പിൽ നാലു പേര് കൊല്ലപ്പെടുകയും ഒരാള്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. കോര്‍പസ് ക്രിസ്റ്റിയില്‍ നിന്നും പന്ത്രണ്ടു മൈല്‍ വടക്കു മാറി ട്രിഫ്റ്റില് ശനിയാഴ്ച്ച വൈകിട്ട് വാക്കേറ്റത്തിൽ തുടങ്ങിയ സംഘർഷം പിന്നീട വെടിവെയ്പ്പിലേയ്ക്ക് നീളുകയായിരുന്നെന്ന് സെര്‍ജന്റ് നാഥന് ബ്രാന്‍ഡ് ലി അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വെടിവച്ചു എന്ന് പറയപ്പെടുന്ന 20 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഈ യുവാവിന്റെ 37 വയസ്സുള്ള പിതാവിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. വാന്‍ എസ്പിനൊസ് (62) വാന്‍ സാന്ഡോവല് (20) ജറമിസാന് ഡോവല്‍ (22) നിക്കി സാന്ഡോവല് (25) എന്നിവരാണു കൊല്ലപ്പെട്ടത്. വാന്‍ എസിപിനോസിന്റെ കൊച്ചു മക്കളാണു മറ്റു മൂന്നു പേരും. അതേസമയം ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നാല്പത്തി മൂന്നുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha