അപ്പാർട്ട് മെന്റിലെ ഒറ്റപ്പെടൽ മാറ്റാൻ കൂട്ടിന് ഓമനിച്ച് വളർത്തിയത് സിംഹക്കുട്ടിയെ... 30കാരന്‍ അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത്...

സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാവിന്‍റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രതി താമസിക്കുന്ന അപ്പാർട്ട് മെന്റിൽ നിന്ന് തന്നെയാണ് സിംഹകുട്ടിയെ പൊലീസ് കണ്ടെടുത്തത്. പാരീസ് ദിനപത്രമായ ലെ പരിസിയനാണ് ഇത് സംബന്ധിക്കുന്ന വാർത്ത പുറത്തു വിട്ടത്. പാരീസില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തിയ 30കാരനാണ് അറസ്റ്റിലായത്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം. പൂര്‍ണ ആരോഗ്യവാനായ സിംഹകുട്ടിയെ വന്യ മൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























