അഴിമതി കേസ്; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയ്ക്ക് ഏഴു വര്‍ഷത്തെ തടവു ശിക്ഷ

കോടികളുടെ അഴിമതി കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയ്ക്ക് അഴിമതി കേസില്‍ ഏഴു വര്‍ഷത്തെ തടവു ശിക്ഷ കൂടി ലഭിച്ചു. ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസില്‍ അവരിപ്പോള്‍ അഞ്ചു വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. ഫെബ്രുവരി മുതല്‍ അഴിമതിക്കേസില്‍ ഖാലിദ സിയ ജയിലിലാണ്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വന്‍തുക അഴിമതി നടത്തിയെന്നാണ് ഖാലിദയ്ക്കെതിരെയുള്ള ആരോപണം. 31.5 മില്യണ്‍ ടാക്ക ( ഇന്ത്യന്‍ രൂപ ഏകദേശം രണ്ടു കോടി എഴുപത്തിരണ്ടു ലക്ഷം) വെട്ടിച്ചതിനാണ് കോടതി അവരെ ശിക്ഷിച്ചത്. .
പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മെയ് മാസത്തില്‍ ഖാലിദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തന്നെ കഴിയുന്ന ഖാലിദ മൂന്നു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























